പട്ടയ വിതരണം; നേര്യമംഗലം വില്ലേജിലെ സർവേ നടപടിക്ക് തുടക്കം
text_fieldsകോതമംഗലം: താലൂക്കിലെ പട്ടയ വിതരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ പട്ടയം നൽകാനുള്ള വില്ലേജുകളിൽ ഒന്നായ നേര്യമംഗലം വില്ലേജിലെ സർവേ നടപടികൾക്ക് തുടക്കമായി. മണിമരുതുംചാൽ എൽ.പി സ്കൂളിന്റെ സമീപത്തുനിന്ന് ആരംഭിച്ച സർവേ നടപടികൾ ആന്റണി ജോൺ എം.എൽ.എ തുടക്കം കുറിച്ചു. നേര്യമംഗലം ഉൾപ്പെടെ താലൂക്കിലെ വിവിധ വില്ലേജുകളിൽ 5000ത്തിലേറെ പട്ടയം നൽകാനുള്ള നടപടിക്കാണ് ഇപ്പോൾ തുടക്കമായത്. നേര്യമംഗലത്ത് മാത്രമായി 1500ലേറെ കൈവശക്കാർ പട്ടയത്തിനായി കാത്തുനിൽക്കുന്നുണ്ട്.
പട്ടയ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ലിസി ജോർജ്, ജിൻസി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, സ്പെഷൽ തഹസിൽദാർ ആര്. സജീവ്, ഡെപ്യൂട്ടി തഹസിൽദാർ ജെയ്സൺ മാത്യു, എം.പി.ഐ ചെയർമാൻ ഇ.കെ. ശിവൻ, സി.പി.എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഇ. ജോയി, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.എം. ശിവൻ, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, മുൻ പഞ്ചായത്ത് മെംബർ എബി മോൻ മാത്യു, കെ.കെ. അജി, സർവേയർമാരായ അബ്ദുൾ സലാം, എം.വി. സജീഷ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.