സഭാ തർക്കം പരിഹരിക്കാൻ മതസൗഹാർദ സദസ്സ്
text_fieldsകോതമംഗലം: യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരത്തിനായി ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമീഷൻ ശിപാർശ സർക്കാർ നടപ്പാക്കണമെന്ന് മതമൈത്രി സംരക്ഷണ സമിതി കോതമംഗലത്ത് സംഘടിപ്പിച്ച മതസൗഹാർദ സദസ്സ് ആവശ്യപ്പെട്ടു.
യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി പ്രമേയം അവതരിപ്പിച്ചു. ആൻറണി ജോൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ബ്ലോക്ക് പ്രസിഡൻറ് പി.എ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷൈജൻറ് ചാക്കോ, ഖദീജ മുഹമ്മദ്, ചന്ദ്രശേഖരൻ, മിനി ഗോപി, ജെസി സാജു, വി.സി. ചാക്കോ, കാന്തി വെള്ളക്കയൻ, മുൻമന്ത്രി ടി.യു. കുരുവിള, യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഏലിയാസ് മാർ യൂലിയോസ്, ശബരിമല മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.എസ്. എൽദോസ്, മതമൈത്രി നേതാക്കന്മാരായ കെ.എ. നൗഷാദ്, അഡ്വ. രാജേഷ് രാജൻ, ബിനോയ് മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.