സൽമാന് ഇത് സന്തോഷത്തിെൻറ പെരുന്നാൾ; ചാരിതാർഥ്യത്തോടെ പീസ് വാലി
text_fieldsകോതമംഗലം: ഈ പെരുന്നാൾ ജീവിതത്തിൽ പുത്തൻ അനുഭവമാണ് സൽമാന്. നാളുകൾക്ക് ശേഷമാണ് സൽമാെൻറ മുഖത്ത് തിളക്കമുള്ളൊരു പുഞ്ചിരി വിടരുന്നത്. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയായ ഈ 20കാരൻ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയായിരിക്കെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു.
കൂട്ടുകാരോെടാപ്പം കാറിൽ പോകുമ്പോൾ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കുശേഷം മുറിയിൽ ഒതുങ്ങിപ്പോയ സമയത്താണ് വിദേശത്തെ ബന്ധു വഴി കോതമംഗലം പീസ് വാലിയെക്കുറിച്ച് അറിയുന്നത്. നീണ്ട കാത്തിരിപ്പിെനാടുവിൽ പീസ് വാലിയിൽ അഡ്മിഷൻ കിട്ടി ചികിത്സ നടക്കുന്നതിനിടെ കോവിഡ് വ്യാപനത്തെത്തുടർന്ന് ചികിത്സ മുടങ്ങി.
രണ്ട് മാസത്തിനുശേഷം തിരികെ എത്തി ചികിത്സ പുനരാരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ കാലിപ്പറിെൻറ സഹായത്തോടെ സൽമാൻ നടക്കാൻ ആരംഭിച്ചു. വഴിയോര പച്ചക്കറി വിൽപനക്കാരനായ പിതാവ് നൗഷാദാണ് സൽമാനൊപ്പം ഉള്ളത്. ഇത്തരത്തിൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൽമാനും പറയുന്നു. ചികിത്സക്കിടയിലും ഓൺലൈൻ ക്ലാസിൽ സജീവമാണ് സൽമാൻ. ഉമ്മയും സ്കൂൾ വിദ്യാർഥിയായ ഒരു സഹോദരനുമാണ് സൽമാെൻറ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.