ബോട്ടിൽ ആർട്ടിൽ തിളങ്ങി ആറാം ക്ലാസുകാരി
text_fieldsകോതമംഗലം: ലോക്ഡൗണിൽ സർഗവാസനകൾ പുറത്തെടുത്തപ്പോൾ പല്ലാരിമംഗലം സർക്കാർ വി.എച്ച്.എസ്.എസിയിലെ ആറാം ക്ലാസ് വിദ്യാർഥിനി ഷെഹർബാനു ഷിറിൻ ബോട്ടിൽ ചിത്രകാരിയായി മാറി.
പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിനു സമീപം താമസിക്കുന്ന അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ ചൂരവേലി സക്കീർ ഹുസൈെൻറയും സർക്കാർ സ്കൂൾ അധ്യാപികയായ റസീനയുടെയും മകളാണ് ഷെഹർബാനു ഷിറിൻ.
ലോക് ഡൗൺ വിരസത അകറ്റാനാണ് തുടങ്ങിയതെങ്കിലും പിന്നീട് മാതാപിതാക്കൾ നൽകിയ പിന്തുണയാണ് കൂടുതൽ സജീവമാകാൻ കാരണമായെതെന്ന് ഷെഹർബാനു പറയുന്നു. അക്രിലിക് പെയിൻറും മോൾഡിങ് പേസ്റ്റും ഉപയോഗിച്ചാണ് വർണങ്ങൾ തീർക്കുന്നത്.
ഒരു കുപ്പിയിൽ ചിത്രം വരക്കാൻ ഒരു ദിവസം വേണ്ടിവരും. വീടിെൻറ സ്വീകരണമുറിയും കിടപ്പുമുറിയും അടുക്കളയും എല്ലാം ബഹുവർണക്കുപ്പികളാൽ നിറഞ്ഞിരിക്കുകയാണ്. ചിത്രങ്ങൾ വരച്ച കുപ്പികൾ വീട്ടിലെത്തുന്ന ബന്ധുക്കൾക്ക് നൽകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.