ഡി കാറ്റഗറിയായതിനാൽ ഇന്ദിര ഗാന്ധി കോളജും പരിസരവും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു, ആ വെടിയൊച്ചയെ തുടർന്ന്, കൂട്ടക്കരച്ചിലായി...
text_fieldsകോതമംഗലം: നടുക്കം വിട്ടുമാറാതെ കോളജ് പരിസരവാസികൾ. കോവിഡ് നിയന്ത്രണം ഡി കാറ്റഗറിയായതിനാൽ വെള്ളിയാഴ്ച ഉച്ചക്കുശേഷം ഇന്ദിര ഗാന്ധി കോളജും പരിസരവും തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. പൊടുന്നനെയാണ് വെടിയൊച്ചകളും പെൺകുട്ടികളുടെ കൂട്ടക്കരച്ചിലും ഉയർന്നത്.എന്താണ് ആദ്യം സംഭവിച്ചതെന്നോ എവിടെ നിന്നാെണന്നോ അറിയാതെ വീടുകളിൽനിന്നും സമീപത്തെ കടകളിൽനിന്നും ആളുകൾ പുറത്തേക്ക് ഇറങ്ങി നോക്കി.ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയവർക്ക് ആദ്യം എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിഞ്ഞില്ല.
മാനസ താമസിച്ചിരുന്ന വീടിെൻറ പരിസരവാസികളും വീട്ടുടമസ്ഥനും സംഭവം നടന്ന മുറിയിൽനിന്ന് രക്തത്തിൽ മുങ്ങിയ രണ്ടുപേെരയാണ് കണ്ടത്.പെൺകുട്ടിക്ക് ജീവനുണ്ടെന്ന് കരുതി ഉടൻ കിട്ടിയ ഓട്ടോയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് രാഖിലിെൻറ മൃതദേഹവും മോർച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് എത്തിയത്.
പൊലീസ് പല തവണ കൂടിനിൽക്കുന്നവരോട് പിരിഞ്ഞുപോകാൻ നിർദേശിച്ചു. രാത്രി വൈകിയും ഫോറൻസിക് വകുപ്പിെൻറ പരിശോധനകൾ തുടരുകയാണ്. നടുക്കം വിട്ടുമാറാതെ പരിസരവാസികൾ പരിശോധനകൾ വീക്ഷിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് പി.എം. മജിദ്, ബ്ലോക്ക് പഞ്ചായത്ത് അംഗവും സമീപവാസിയുമായ എം.എ. മുഹമ്മദ് തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തി.
മനസ്സുലക്കുന്ന അതിക്രമങ്ങൾ
കൊച്ചി: താമസസ്ഥലത്ത് അതിക്രമിച്ചുകയറി യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിെൻറ നടുക്കംമാറാതെ ജില്ല. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ജില്ലയിൽ വർധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം. സമാന രീതിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് യുവാവ് കൊലപ്പെടുത്തിയ സംഭവം 2019 ഒക്ടോബറിൽ കാക്കനാട്ട് നടന്നിരുന്നു. ഗുരുതര പൊള്ളലേറ്റ യുവാവും സംഭവത്തിൽ മരണപ്പെട്ടു.
അത്താണി കാളങ്ങാട്ട് പത്മാലയത്തിൽ ഷാലെൻറ മകള്‍ ദേവികയെ (17) നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മിഥുനാണ് കൊലപ്പെടുത്തിയത്. ട്രെയിനിൽ യുവതിയെ അക്രമിച്ച് കവർച്ച നടത്തിയ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിലിലാണ്.
ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ അക്രമിക്കപ്പെട്ടതോടെ ഓടുന്ന ട്രെയിനിൽനിന്ന് യുവതി പ്രാണരക്ഷാർഥം ചാടുകയായിരുന്നു. പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവവും ഏതാനും ആഴ്ചകൾക്കുമുമ്പാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ സ്വദേശിനിയായ മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന യുവതി ശരീരത്തിൽ ഗുരുതര പരിക്കുമായാണ് മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ടത്. 2020ൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് 371 കേസാണ് രജിസ്റ്റർ ചെയ്തത്. എറണാകുളം റൂറലിൽ 855 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാവേലിക്കരയില്‍ പൊലിസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതി എറണാകുളം സ്വദേശിയായിരുന്നു. ആലുവയിലെ ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥനായ വാഴക്കാല കാക്കനാട് നെയ്വേലി വീട്ടില്‍ അജാസായിരുന്നു(33)തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളും പിന്നീട് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.