ഇഞ്ചത്തൊട്ടിയിൽ കാട്ടാനയെ തുരത്തി; വെറ്റിലപ്പാറയിൽ കൃഷി നാശം
text_fieldsകോതമംഗലം: നേര്യമംഗലത്തിന് സമീപം ഇഞ്ചത്തൊട്ടിയിൽ ജനവാസ മേഖലയിൽ പകൽ തങ്ങിയ കാട്ടുകൊമ്പനെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി. ബുധനാഴ്ച രാത്രി ഇഞ്ചത്തൊട്ടി വനമേഖലിൽ നിന്നെത്തിയ കൊമ്പനാന ജനവാസ മേഖലയിൽ നിന്ന് പകലും മടങ്ങിയിരുന്നില്ല.
നാട്ടുകാരും വനപാലകരും പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്തുകയായിരുന്നു. വിരണ്ടോടിയ ആന റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തട്ടി മറിച്ചിട്ടു. ആന വരുന്നത് കണ്ട് പേടിച്ചോടിയ ഏതാനും പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സെന്റ് തോമസ് ചാപ്പലിന് സമീപം മേനോനിക്കൽ ചാക്കോയുടെ പുരയിടത്തിലെ ചുറ്റുമതിലും തകർത്ത് എത്തിയ ആനകൾ വാഴ, തെങ്ങ്, കപ്പ, പ്ലാവ്, ജാതി, മഞ്ഞൾ തുടങ്ങിയവ നശിപ്പിച്ചു. കാട്ടാനശല്യം പതിവായിട്ടും പരിഹാരം കാണാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.