മോഷണം; നാലുപേർ പിടിയിൽ
text_fieldsകോതമംഗലം: വിവിധ കേസുകളിലായി നാല് മോഷ്ടാക്കൾ പിടിയിൽ. പായിപ്ര പാലോപാലത്തിങ്കൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് അൽത്താഫ് (21), കീരംപാറ ഊഞ്ഞാപ്പാറ പുത്തൻ പുരയ്ക്കൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ അപ്പു (26) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അന്തർസംസ്ഥാനക്കാരുടെ പണിയിടങ്ങളിൽനിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ചതിലും ചേലാട് മിനിപ്പടിയിൽ നിർത്തിയിട്ടിരുന്ന പിക്അപ് വാനിൽ നിന്നും പണം അടങ്ങിയ ബാഗും മോഷണം നടത്തിയ കേസിലും പ്രതികളാണ് ഷാഹുൽ ഹമീദും, അൽത്താഫും. ഊഞ്ഞപ്പാറയിലെ വീട് കുത്തിത്തുറന്ന് പണവും ഗൃഹോപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളാണ് ബേസിലും അപ്പുവും.
എസ്.ഐ മാരായ ആൽബിൻ സണ്ണി, എം.എം. റജി, മാർട്ടിൻ, എം.ടി. റജി, എ.എസ്.ഐമാരായ സലിം, ദേവസി, എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.