ടൗണിൽ അലഞ്ഞുതിരിയുന്നവർ സ്ത്രീകൾക്കും വ്യാപാരികൾക്കും ശല്യമാകുന്നു
text_fieldsകോതമംഗലം: ടൗണിൽ അലഞ്ഞുതിരിയുന്നവർ സ്ത്രീകൾക്കും വ്യാപാരികൾക്കും ശല്യമാകുന്നു. അലഞ്ഞുതിരിയുന്നവർക്കൊപ്പം മദ്യപരും ചേരുന്നതോടെ ജനം പൊറുതിമുട്ടി. ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ മടിക്കുകയാണ്. കോതമംഗലം ബസ് സ്റ്റാൻഡ്, നഗരസഭ ഓഫിസ് പരിസരം, റവന്യൂ ടവർ, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് അലഞ്ഞുതിരിയുന്നവരുടെയും മദ്യപരുടെയും ശല്യം വർധിച്ചിരിക്കുന്നത്.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവർ നഗരം കൈയടക്കിയ സ്ഥിതിയാണ്. വൈകുന്നേരങ്ങളിൽ കടവരാന്തകൾ കൈയടക്കുന്ന ഇവർ ഇതുവഴി കടന്നുപോകുന്നവരെ ചീത്തവിളിക്കുന്നതും പതിവാണ്. വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികൾക്ക് നേരെയും ഇവർ അശ്ലീലപദപ്രയോഗങ്ങൾ നടത്തുകയാണ്. ചോദ്യംചെയ്യാൻ തയാറാകുന്ന കടയുടമകൾക്കുനേരെ പലവിധത്തിലുള്ള പ്രതികാര നടപടികളും ഇവർ നടത്തിവരുന്നു. പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കി ഇവരെ മാറ്റാൻ തയാറാകാത്തതിൽ പ്രതിഷേധം വ്യാപകമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.