കാറ്റിലും മഴയിലും വ്യാപക നാശം
text_fieldsകോതമംഗലം: വേനൽമഴയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ കാറ്റിലും മഴയിലും മിന്നലിലും വ്യാപക നാശമാണുണ്ടായത്. കോതമംഗലം നഗരത്തിൽ വിവിധയിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതിക്കാലുകൾ ഒടിഞ്ഞു വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനെ തുടർന്ന് വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. തങ്കളം- വിമലഗിരി ബൈപാസിൽ പോസ്റ്റ് ചെരിഞ്ഞ് ഗതാഗത തടസ്സമുണ്ടായി.
എം.എ കോളജ്- കോഴിപ്പിള്ളി, കോതമംഗലം ക്ലബ് റോഡുകളിലും റോട്ടറി ക്ലബ് പരിസരത്തും ഇളമ്പ്രയിലും മരംവീണ് ഗതാഗതം മുടങ്ങി. അഗ്നിരക്ഷ സേനയും നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ രാത്രി ഏറെ വൈകിയും കഴിഞ്ഞിട്ടില്ല. പൈങ്ങോട്ടൂർ വടക്കേ പുന്നമറ്റത്ത് ഈഴക്കുന്നേൽ തങ്ക ഉലഹന്നാന്റെ തൊഴുത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ പശു മിന്നലേറ്റ് ചത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.