വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷം
text_fieldsകോതമംഗലം: നാളുകളായി കുട്ടമ്പുഴ പഞ്ചായത്തിലെ രണ്ടാം വാർഡ് ഉൾപ്പെടുന്ന വടാട്ടുപാറ മേഖലയിൽ രാത്രിയും പകലുമില്ലാതെ കാട്ടാനകൾ വിലസുന്നു. വടാട്ടുപാറ ദാമോദരൻകുന്ന് തട്ടാകുന്നേൽ കുട്ടപ്പന്റെ വീട്ടു മുറ്റത്ത് കുട്ടിയാന ഉൾപ്പെടെ ആറ് ആനകളാണ് എത്തിയത്.
വിവരമറിഞ്ഞ് വാർഡ് അംഗം എൽദോസ് ഉൾപ്പെടെ എത്തിയപ്പോൾ ആനക്കൂട്ടം ഇവരെ ഓടിച്ചു. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിരവധി കൃഷിവിളകളാണ് ആനകൾ നശിപ്പിക്കുന്നത്. അധ്വാനിച്ച് ഉണ്ടാക്കുന്ന കാർഷിക വിഭവങ്ങൾ ഒറ്റ ദിനം കൊണ്ട് നശിപ്പിച്ചു കളയുന്നത് നോക്കി നിൽക്കാനേ കർഷകർക്ക് ആവുന്നുള്ളൂ.
ഡി.എഫ്.ഒ ഉൾപ്പെടെയുള്ള വനം ഉദ്യോഗസ്ഥർ വൈദ്യുതിവേലി നിർമിച്ച് ആന ശല്യത്തിന് അറുതി വരുത്താം എന്നുപറഞ്ഞ് ഉറപ്പ് നൽകിയെങ്കിലും പാഴ് വാക്കായെന്ന് പ്രദേശവാസികൾ പറഞ്ഞു. പനംചുവട് മുതൽ പലവൻ പടിവരെയുള്ള നാലര കിലോമീറ്റർ ദൂരം വേലി സ്ഥാപിക്കാം എന്ന് പറഞ്ഞെങ്കിലും പണി ഇതുവരെ പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.