കവളങ്ങാട് പഞ്ചായത്തിലെ കാട്ടാന ശല്യം; ഡി.എഫ്.ഒ ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsകോതമംഗലം: കാട്ടാനകളെ ജനവാസ മേഖലയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കവളങ്ങാട് പഞ്ചായത്ത് ജനകീയ സംരക്ഷണ സമിതി ആഭിമുഖ്യത്തില്‍ കോതമംഗലത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
കവളങ്ങാട് പഞ്ചായത്തിലെ ഉപ്പുകുളം, പെരുമണ്ണൂര്‍, നമ്പൂരിക്കൂപ്പ്, പേരക്കുത്ത്, ആവോലിച്ചാല്‍, നീണ്ടപാറ, ചെമ്പന്‍കുഴി, തേങ്കോട്, പരീക്കണ്ണി പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ ഇറങ്ങി വ്യാപകമായി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിപ്പിക്കുകയാണ്.
കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ കുടുംബങ്ങളുടെ നിത്യവരുമാനം നിലച്ചതോടെ ജീവിതം വഴിമുട്ടി നിൽക്കെയാണ് കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി ആയിരക്കണക്കിന് കുലച്ച വാഴകളും തെങ്ങുകളും മറ്റ് ഇടവിളകള്‍ എല്ലാം നശിപ്പിച്ചു വരുന്നത്.
കോതമംഗലം പൊലീസ് സ്റ്റേഷന് പരിസരത്തുനിന്ന് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തോളം പേര് പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഡി.എഫ്.ഒ ഓഫിസിനു മുന്നില്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തടഞ്ഞു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു സമരസമിതി കണ്‍വീനര്‍ ടി.എച്ച്. നൗഷാദ് ചെയര്മാന് എ.ടി. പൗലോസ്, യു.ഡി.എഫ് കണ്‍വീനര്‍ ഷിബു തെക്കുംപുറം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, സി.പി.എം ലോക്കല്‍ സെക്രട്ടറി ജോയ് മാത്യു, സി.പി.ഐ ലോക്കല്‍ സെക്രട്ടറി ജോയ് അറമ്പന്‍കുടി, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. മാത്തച്ചന് ജനതാദള്‍ എസ് ജില്ല ഉപാധ്യക്ഷന്‍ മനോജ് ഗോപി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, എ.ആര്. പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോളി, ജില്ല പഞ്ചായത്ത് അംഗം കെ.കെ. ദാനി, കോതമംഗലം മുനിസിപ്പല്‍ ചെയര്മാന് കെ.കെ. ടോമി, ഊന്നുകല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, ടി.കെ. കുഞ്ഞുമോന്, പി.എം. കണ്ണന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു പോള്‍, പഞ്ചായത്ത് അംഗങ്ങളായ ഉഷ ശിവന്, ജിന്‍സി മാത്യു, സുഹറ ബഷീര്‍, ജിന്‍സിയ ബിജു, രാജേഷ് കുഞ്ഞുമോന്, ലിസി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.