40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ
text_fieldsകോതമംഗലം: കശുവണ്ടി ഫാക്ടറിയുടെ പേരിൽ സ്ഥലമുടമയെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുക്കുകയും സ്ഥലമുടമയുടെ വ്യാജ ഒപ്പിട്ട് വാഹനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ഒളിവിലായിരുന്ന കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടിൽ ജിേൻറാ വർക്കിയാണ് (35) അറസ്റ്റിലായത്. കോതമംഗലം ചെറുവട്ടൂർ സ്വദേശി രാജേഷിനെയാണ് ഇയാള്‍ കബളിപ്പിച്ചത്.
പരാതിക്കാരെൻറ കൈവശമുണ്ടായിരുന്ന 50 സെൻറ് കശുവണ്ടി വ്യവസായം തുടങ്ങാൻ ലീസിന് കൊടുത്താൽ 30,000 രൂപ വാടകയും കമ്പനിയുടെ പാർട്ണർഷിപ്പും ബിസിനസ് ഷെയറും കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ വ്യവസായം തുടങ്ങാൻ വസ്തു ഈടുനൽകി ലോൺ തരപ്പെടുത്തി സബ്സിഡി തുകയും പരാതിക്കാരന് നല്കാമെന്നേറ്റിരുന്നു. ലോൺ തുക 100 തവണകളായി അടച്ചുതീർക്കാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരെൻറ വസ്തു മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിെൻറ നെല്ലിക്കുഴി ശാഖയിൽ 2018 നവംബറിൽ പണയപ്പെടുത്തി 40 ലക്ഷം രൂപ ജിേൻറാ തെൻറ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയതു. പ്രവർത്തനം തുടങ്ങി മൂന്നുമാസം കഴിഞ്ഞ് കമ്പനി അടച്ചുപൂട്ടി.
വാഗ്ദാനം ചെയ്ത മാസവാടകയും കമ്പനി ഷെയർ, പാർട്ണർഷിപ്, സബ്സിഡി തുക എന്നിവയൊന്നും നൽകിയില്ല. നേരത്തേ കൈവശപ്പെടുത്തിയ വസ്തുവിെൻറ രേഖകൾ, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ എന്നിവ മൂവാറ്റുപുഴയിലെ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടിവ് എന്നിവരുടെ ഒത്താശയോടെ പരാതിക്കാരന് അറിയാതെ ഒന്നാം ജാമ്യക്കാരനാക്കി വ്യാജ ഒപ്പിട്ട് 2019 മാർച്ചിൽ ഇന്നോവ കാർ വാങ്ങാൻ 10 ലക്ഷം രൂപ വായ്പയെടുത്തു. മറ്റൊരു സാമ്പത്തിക സ്ഥാപനത്തിൽനിന്ന് അഞ്ചുലക്ഷം രൂപയും വായ്പയെടുത്ത് വാഹനം വാങ്ങി കുടിശ്ശിക വരുത്തി.
വ്യാജ ഒപ്പിട്ട് മുംബൈയിലെ ധനകാര്യസ്ഥാപനത്തിൽനിന്ന് 1,30,000 രൂപ വാങ്ങി. രാജേഷിെൻറ അമ്മാവനിൽനിന്ന് എട്ടുലക്ഷം രൂപയും വായ്പയായി വാങ്ങി. സ്ഥലം ഇയാള്‍ക്ക് കൈമാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തെൻറ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് രാജേഷ് എപ്രിൽ 27ന് കോതമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബസമേതം സത്യഗ്രഹം ആരംഭിച്ചിരുന്നു. ഒരാഴ്ചക്കകം നടപടി സ്വീകരിക്കാമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ജിേൻറാക്കെതിരെ കേരളത്തിലുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 17 കേസുണ്ട്. എസ്.പി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി സി.ജി. സനൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി. അനിൽ, സബ് ഇൻസ്പെക്ടർ അനൂപ് മോൻ, എസ്.സി.പി.ഒമാരായ ജയൻ, ഷിയാസ്, ഷക്കീർ, സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.