ചെലവ് കുറഞ്ഞ വെൻറിലേറ്റർ പ്രോജക്ടില്‍ കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്
text_fieldsകൊച്ചി: ചെലവു കുറഞ്ഞ വെൻറിലേറ്ററിനായുള്ള അന്താരാഷ്ട്ര പ്രോജക്ടില്‍ സഹകരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സിനെര്‍ജിയ മീഡിയ ലാബിന് അവസരം. കോവിഡിനെതിരായ പോരാട്ടത്തിെൻറ ഭാഗമായാണ് അമേരിക്ക ആസ്ഥാനമായ പ്രാണ ഫൗണ്ടേഷെൻറ നേതൃത്വത്തിലുള്ള കൂട്ടായ്മ പ്രോജക്ട് നടപ്പാക്കുന്നത്. ചെന്നൈയിലെ അയോണിക്സ് ത്രിഡിപി, സിംഗപ്പൂരിലെ അരുവി എന്നീ സ്ഥാപനങ്ങളും പദ്ധതിയില്‍ അംഗങ്ങളാണ്.
രോഗിയുടെ വ്യക്തിപരമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വെൻറിലേറ്ററാണ് പദ്ധതിയിലൂടെ വികസിപ്പിക്കുക. ഐ സേവ് എന്ന പേരിട്ടിരിക്കുന്ന രീതി ഉപയോഗിച്ച് ചെലവ് കുറഞ്ഞ വെൻറിലേറ്റര്‍ രണ്ട് രോഗികള്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും.
മൂന്ന് കമ്പനികളും ചേര്‍ന്ന് നിര്‍മിച്ച വെൻറിലേറ്ററിെൻറ മാതൃക പുറത്തിറക്കിയിട്ടുണ്ട്. രോഗിക്ക് അടിയന്തര സാഹചര്യത്തില്‍ ശ്വാസം കൊടുക്കാനുള്ള ഇന്ഡ്വെൻറര് 100, ഇന്ഡ്വെൻറർ 200 എന്നിങ്ങനെയുള്ള രണ്ട് ചെലവ് കുറഞ്ഞ ശ്വസനസഹായികളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ഇന്ഡ്വെൻറര് 100ല്‍ ഒന്നിലേറെ വെൻറിലേഷന്‍ സംവിധാനമുണ്ടെന്ന് സിനെര്‍ജിയ സി.ഇ.ഒ ഡെറിക് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ഡ്വെൻറർ 200ല്‍ വൈവിധ്യമുള്ള നിരവധി പ്രത്യേകതകളുണ്ട്. 20,000 രൂപയില്‍ താഴെ മാത്രമേ ഇതിന് ചെലവ് വരുകയുള്ളൂവെന്ന് പ്രോജക്ട് മേധാവി പ്രകാശ് ബാരെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.