Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിപണിയിൽ...

വിപണിയിൽ ‘നല്ലോണ’മെത്താൻ കുടുംബശ്രീയും

text_fields
bookmark_border
വിപണിയിൽ ‘നല്ലോണ’മെത്താൻ കുടുംബശ്രീയും
cancel
camera_alt

കു​ന്ന​ത്തു​നാ​ട് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ജി​ല്ല​ത​ല കു​ടും​ബ​ശ്രീ

ഓ​ണം വി​പ​ണ​ന​മേ​ള​യി​ൽ​നി​ന്ന്

രു​ചി​യേ​റും അ​ട​പ്ര​ഥ​മ​ൻ, നാ​വി​ൽ വെ​ള്ള​മൂ​റും പ​രി​പ്പ്-​ചെ​റു​പ​യ​ർ പാ​യ​സം, കാ​യ വ​റു​ത്ത​ത്, ശ​ർ​ക്ക​ര ഉ​പ്പേ​രി, പ​ല​യി​നം അ​ച്ചാ​റു​ക​ൾ, മു​ള​ക്, മ​ല്ലി, മ​ഞ്ഞ​ൾ, സാ​മ്പാ​ർ, ഗ​രം​മ​സാ​ല പൊ​ടി​ക​ൾ, ധാ​ന്യ​പ്പൊ​ടി​ക​ൾ, അ​വ​ലോ​സു​ണ്ട, അ​വ​ലോ​സു​പൊ​ടി ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ല​ഹാ​ര​ങ്ങ​ൾ... എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് ഓ​ണ​ത്തി​നു​വേ​ണ്ട​തെ​ല്ലാം ഒ​രു​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ​യി​ലെ അ​മ്മ​മാ​രും ചേ​ച്ചി​മാ​രും. നാ​ട​ൻ രു​ചി​യു​ടെ കൈ​പ്പു​ണ്യ​വും ക​ല​ർ​പ്പി​ല്ലാ​ത്ത ജൈ​വോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ന​ന്മ​യു​മാ​ണ് കു​ടും​ബ​ശ്രീ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ജ​യ​ര​ഹ​സ്യം.

ഈ ​ഓ​ണ​ത്തി​ന് വി​പ​ണി ഞ​ങ്ങ​ളി​താ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ച് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി വി​പു​ല​മാ​യ ഓ​ണ​മേ​ള സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ ഇ​തി​ന​കം ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യി. ജി​ല്ല​ത​ല മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച കു​ന്ന​ത്തു​നാ​ട് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ വി​വി​ധ സി.​ഡി.​എ​സു​ക​ൾ ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി മേ​ള ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഓ​ണ​നി​ലാ​വ് എ​ന്ന പേ​രി​ൽ കു​ടും​ബ​ശ്രീ സം​സ്ഥാ​ന​ത​ല മേ​ള ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‘വ​രൂ അ​മ്മ​മാ​രു​ടെ കൈ​പ്പു​ണ്യ​ത്തി​ൽ ഓ​ണ​മൊ​രു​ക്കാം’ എ​ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​പ​ണ​ന​മേ​ള​യു​ടെ ടാ​ഗ് ലൈ​ൻ.

ജി​ല്ല​യി​ൽ 102 സി.​ഡി.​എ​സു​ക​ളി​ലാ​യി (ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മ​ന്‍റെ് സൊ​സൈ​റ്റി) 20000 ത്തി​ലേ​റെ അ​യ​ൽ​ക്കൂ​ട്ടം യൂ​നി​റ്റു​ക​ളു​ണ്ട്. ഇ​തി​ലെ​ല്ലാ​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വ​രി​ൽ സം​രം​ഭ​ക താ​ൽ​പ​ര്യ​വും മ​ന​സ്സു​മു​ള്ള​വ​ർ​ക്ക് മി​ക​ച്ചൊ​രു വി​പ​ണി​യൊ​രു​ക്കു​ക​യാ​ണ് മേ​ള​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന്യാ​യ​മാ​യ വി​ല​യ്​​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

ല​ക്ഷ്യം നാ​ലു​കോ​ടി​യു​ടെ വി​ൽ​പ​ന

ക​ഴി​ഞ്ഞ വ​ർ​ഷം 2.9 കോ​ടി​യു​ടെ വി​റ്റു​വ​ര​വാ​ണ് ജി​ല്ല​യി​ലു​ട​നീ​ളം മേ​ള​ക​ളി​ലൂ​ടെ ഓ​ണ​ക്കാ​ല​ത്ത് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ അ​ത് നാ​ലു കോ​ടി​യെ​ങ്കി​ലും ആ​ക്കു​ക​യാ​ണ് ജി​ല്ല മി​ഷ​ന്‍റെ ല​ക്ഷ്യം. ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള സം​രം​ഭ​ക​ർ​ക്ക് ക​മ്യൂ​ണി​റ്റി എ​ന്‍റ​ർ​പ്രൈ​സ​സ് ഫ​ണ്ട് അ​ഥ​വാ സി.​ഇ.​എ​ഫ്, ലി​ങ്കേ​ജ് വാ​യ്പ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ മു​ത​ൽ​മു​ട​ക്ക് ക​ണ്ടെ​ത്താ​നാ​വും.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന ജി​ല്ല​യി​ലെ സം​രം​ഭ​ക​ർ​ക്ക് അ​വ​രു​ടെ ഗു​ണ​നി​ല​വാ​ര​വും രു​ചി​യു​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള വി​പ​ണി ഉ​റ​പ്പു​വ​രു​ത്തു​ക, ഓ​ണ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വി​ഷ​ര​ഹി​ത​വും ജൈ​വി​ക​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ല​ക്ഷ്യ​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ ഓ​ണം മേ​ള​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ടി.​എം. റ​ജീ​ന ചൂ​ണ്ടി​ക്കാ​ട്ടി.

സ​മൃ​ദ്ധി​യു​ടെ തി​രു​വോ​ണം, പ്ര​തീ​ക്ഷ​യു​ടെ​യും

മ​റ്റെ​ല്ലാ​വ​രെ​യും പോ​ലെ ത​ന്നെ ഓ​ണ​വി​പ​ണി​യി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഓ​രോ കു​ടും​ബ​ശ്രീ സം​രം​ഭ​ക​രും. വ​ർ​ഷ​ത്തി​ലു​ട​നീ​ളം അ​ച്ചാ​ർ, മ​സാ​ല​പ്പൊ​ടി​ക​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ വൈ​വി​ധ്യ​വും കൂ​ടു​ത​ൽ പേ​രു​ടെ പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​ണ്. മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​രോ സി.​ഡി.​എ​സു​ക​ൾ​ക്കു കീ​ഴി​ലും ഔ​ദ്യോ​ഗി​ക അ​യ​ൽ​ക്കൂ​ട്ടം യൂ​നി​റ്റു​ക​ൾ​ക്കു പു​റ​മെ ആ​ക്ടി​വി​റ്റി ഗ്രൂ​പ്പു​ക​ളും എ​ത്തു​ന്നു​ണ്ട്.

കു​ടും​ബ​ശ്രീ​യു​ടെ ത​ന​തു രു​ചി​ക​ൾ കൂ​ടാ​തെ അ​യ​ൽ​ക്കൂ​ട്ടം യൂ​നി​റ്റു​ക​ൾ ന​ട്ടു​ന​ന​ച്ചു​ണ്ടാ​ക്കി​യ പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പും വി​വി​ധ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ പ​ച്ച​ക്ക​റി വി​പ​ണ​ന​വും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. സി.​ഡി.​എ​സു​ക​ളു​ടെ സ്ഥി​തി​യും സം​രം​ഭ​ക​രു​ടെ ആ​വ​ശ്യ​വു​മ​നു​സ​രി​ച്ച് മൂ​ന്നു മു​ത​ൽ ആ​റു ദി​വ​സം വ​രെ മേ​ള ന​ട​ക്കും. തി​രു​വോ​ണ​ദി​നം വ​രെ വി​പ​ണി ന​ട​ത്താ​നാ​ണ് ചി​ല സി.​ഡി.​എ​സു​ക​ളു​ടെ തീ​രു​മാ​നം.

കൊ​ച്ചി വെ​സ്റ്റ് സി.​ഡി.​എ​സ് ഉ​ത്രാ​ട ദി​ന​ത്തി​ലാ​ണ് മേ​ള അ​വ​സാ​നി​പ്പി​ക്കു​ക, ഈ ​ദി​നം തി​രു​വോ​ണ​ത്തി​നു​ള്ള ഇ​ഞ്ചി​ക്ക​റി ഉ​ൾ​പ്പെ​ടെ കേ​ടു​വ​രാ​ത്ത ക​റി​ക​ളു​ടെ വി​ൽ​പ​ന​യു​മു​ണ്ടാ​കു​മെ​ന്ന് സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ന​ബീ​സ ല​ത്തീ​ഫ് പ​റ​ഞ്ഞു. തോ​പ്പും​പ​ടി ബി.​ഒ.​ടി പാ​ല​ത്തി​ന​ടു​ത്താ​ണ് മേ​ള ന​ട​ക്കു​ക.ക​ഷ്ട​പ്പെ​ട്ട് ത​യാ​റാ​ക്കി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ക്കാ​തെ പാ​ഴാ​കാ​തി​രി​ക്കാ​ൻ കൂ​പ്പ​ൺ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കൊ​ച്ചി ഈ​സ്റ്റി​ലെ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ മി​നി ജോ​ഷി ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഭ​വ​ങ്ങ​ൾ ഇ​വ​യെ​ല്ലാം

വി​വി​ധ ത​രം അ​ച്ചാ​റു​ക​ൾ, പ​പ്പ​ടം, വ്യ​ത്യ​സ്ത ഇ​നം പാ​യ​സ​ങ്ങ​ൾ, മ​ല്ലി, മു​ള​ക്, മ​ഞ്ഞ​ൾ, സാ​മ്പാ​ർ, ര​സം പൊ​ടി​ക​ൾ, ഗ​രം​മ​സാ​ല​പ്പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ച​മ്മ​ന്തി​പ്പൊ​ടി, ഉ​ണ​ക്ക​ച്ചെ​മ്മീ​ൻ ച​മ്മ​ന്തി​പ്പൊ​ടി, അ​രി​പ്പൊ​ടി, പു​ട്ടു​പൊ​ടി, അ​പ്പം​പൊ​ടി, ഗോ​ത​മ്പു പൊ​ടി, വെ​ളി​ച്ചെ​ണ്ണ, ന​റു​നീ​ണ്ടി സ​ർ​ബ​ത്ത്, തേ​ൻ, കാ​പ്പി​പ്പൊ​ടി, ഡ്രൈ​ഫ്രൂ​ട്സ്, കു​ഴ​ല​പ്പം, അ​വ​ലോ​സു​ണ്ട, അ​ച്ച​പ്പം, കൂ​വ​പ്പൊ​ടി എ​ന്നി​ങ്ങ​നെ ഭ​ക്ഷ്യ​സാ​ധ​ന‍ങ്ങ​ൾ മാ​ത്ര​മ​ല്ല, വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പ്, ബാ​ഗ്, ലോ​ഷ​നു​ക​ൾ, ഫ്ലോ​ർ ക്ലീ​ന​റു​ക​ൾ, പൂ​വ​ട്ടി, സോ​പ്പ് തു​ട​ങ്ങി പ്രാ​ദേ​ശി​ക ല​ഭ്യ​ത​ക്കും സാ​ധ്യ​ത​ക്കു​മ​നു​സ​രി​ച്ച് വി​വി​ധ​യി​നം ഉ​ൽ​പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ കി​ട്ടും.

(അ​വ​സാ​നി​ച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsKudumbashree onam market
News Summary - Kudumbashree market on onam
Next Story