കുമ്പളങ്ങിക്കാരുടെ ഹലോ... കൂട്ടുകാരന് വിട
text_fieldsപള്ളുരുത്തി: സ്നേഹം മാത്രം കൈമുതലാക്കി നാട്ടിലൂടെ തലങ്ങും വിലങ്ങും ഓടിനടന്നിരുന്ന നാട്ടുകാരുടെ സ്വന്തം കൂട്ടുകാരൻ ഓർമയായി.
കുമ്പളങ്ങി ഇത്തിപ്പറമ്പിൽ സേവ്യർ മാഷിെൻറ മകനായ ജോർജ് ജോസഫാണ് (കൊച്ചപ്പൻ -69) ഹലോ കൂട്ടുകാരൻ എന്ന അപരനാമത്തിലൂടെ കുമ്പളങ്ങിക്കാർക്ക് പ്രിയങ്കരനായത്.
വെള്ള ഷർട്ടും മുണ്ടും നീട്ടിയ താടിയും മുടിയും കൈയിൽ ചെറിയൊരു പൊതിയുമായി നെട്ടോടം ഓടുന്ന ഇയാൾ പരിചയമുള്ളവരോടും അപരിചിതരോടും ഹലോ കൂട്ടുകാരാ എന്നുവിളിച്ച് കൈയും വീശി നീങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
മാനസികപ്രശ്നം ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും കൊച്ചപ്പൻ ഒരു ഉപദേശവും നൽകാറുണ്ട്-''സ്നേഹിക്കണം, എല്ലാവരെയും സ്നേഹിക്കണം''. സ്നേഹം എന്തെന്നറിയാതെ വളർന്നുവന്ന ജീവിതസാഹചര്യമാണ് കൊച്ചപ്പനുള്ളത്.
ഒരു സഹോദരനൊഴികെ കുടുംബത്തിെല എല്ലാവരും മാനസികവിഭ്രാന്തിയിലൂടെയാണ് വളർന്നത്. മറ്റുള്ളവർ വീടിെൻറ മുറിക്കുള്ളിൽതന്നെ ജീവിതം ജീവിച്ചുതീർത്തപ്പോൾ, കൊച്ചപ്പൻ മാത്രമാണ് നാട്ടുകാരെ കണ്ടും സംസാരിച്ചും അവർ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചും ടാറ്റയും നന്ദിയും പറഞ്ഞ് ഓടിനടന്നിരുന്നത്.
ആ ഓട്ടമാണ് ശനിയാഴ്ച നിലച്ചത്. സ്നേഹത്തിെൻറ നല്ല ഓർമകൾ മാത്രം ബാക്കിവെച്ച് കുമ്പളങ്ങിയുടെ കൂട്ടുകാരനും യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.