പിടി വലി...
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ ഓഫിസിനു സമീപത്തെ പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്ത് കലക്ടർ ഉടമസ്ഥാവകാശ ബോർഡ് സ്ഥാപിച്ചു.
ഷോപ്പിങ് കോംപ്ലക്സും ബസ് സ്റ്റാൻഡും മാലിന്യ സംസ്കരണ പ്ലാൻറുമൊക്കെ പണിയാൻ പദ്ധതിയിട്ട പ്രദേശമാണ് ഇതോടെ നഗരസഭക്ക് കൈവിട്ടുപോയത്.
അടുത്തിടെ ഇരുമ്പു ഷീറ്റ് ഉപയോഗിച്ചു നഗരസഭ ഇവിടെ വേലി കെട്ടിയതോടെയാണ് റവന്യു വകുപ്പ് നടപടി ശക്തമാക്കിയത്. വേലിയുടെ ഒരു ഭാഗം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച പൊളിച്ചു മാറ്റിയിരുന്നു.
സ്ഥലത്ത് പ്രവേശിക്കുന്നതും കൈയേറുന്നതും തടഞ്ഞു കൊണ്ടുള്ള ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്തിനും നഗരസഭ ഓഫിസിനും ഇടയിലായി സീപോർട്ട് റോഡിനോടും പാലാരിവട്ടം -കാക്കനാട് സിവിൽലൈൻ റോഡിനോടും ചേർന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് പുതിയ തലത്തിലേക്ക് മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.