കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രന്ഥശാലകളും കൈകോർക്കുന്നു
text_fieldsമൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഗ്രന്ഥശാലകളും കൈകോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽനിന്ന് കഴിയുന്ന രീതിയിൽ സംഭാവന സമാഹരിച്ചു നൽകുന്നതോടൊപ്പം ഗ്രന്ഥശാലതല കോവിഡ് കർമസേന സന്നദ്ധ പ്രവർത്തനവും സംഘടിപ്പിക്കും.
ഫണ്ട് സമാഹരണത്തിെൻറ ഉദ്ഘാടനം പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടെ 4000 രൂപയുടെ ചെക്ക് പ്രസിഡൻറ് സി.ടി. ഉലഹന്നാൻ മാസ്റ്ററിൽനിന്ന് ഏറ്റുവാങ്ങി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോഷി സ്കറിയ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, താലൂക്ക് ജോയൻറ് സെക്രട്ടറി വിജയൻ മാസ്റ്റർ, ജില്ല കൗൺസിൽ അംഗങ്ങളായ കെ.കെ. ജയേഷ്, കെ.എൻ. മോഹനൻ, ഡോ. രാജി കെ. പോൾ, താലൂക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ സിന്ധു ഉല്ലാസ്, ജസ്റ്റിൻ ജോസ്, വി.ടി. യോഹന്നാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.