അലക്ഷ്യമായി പോത്തുകളെ വളര്‍ത്തുന്നവര്‍ക്ക് പഞ്ചായത്തിന്റെ മുന്നറിയിപ്പ്
text_fieldsചെങ്ങമനാട്: അനിയന്ത്രിതമായി വളര്‍ത്തുന്ന പോത്തുകള്‍ കൂട്ടത്തോടെയത്തെി വിളകളും മറ്റും നശിപ്പിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് നടപടിക്കൊരുങ്ങുന്നു.
പുറയാര്‍, ദേശം, പറമ്പയം, പുതുവാശ്ശേരി, കോട്ടായി ഭാഗങ്ങളിലാണ് കൂടുതലായും അലക്ഷ്യമായി മേയുന്ന പോത്തുകളുടെ ശല്യമുള്ളത്. പ്രദേശങ്ങളില്‍ മൂപൂകൃഷി ചെയ്തിരുന്ന ഹെക്ടര്‍കണക്കിന് നെല്പാടങ്ങള് വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്.
പാടങ്ങളില്‍ പുല്ല് മൂടിയതിനാല്‍ പോത്ത് വളര്‍ത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. മാസങ്ങള്‍ മാത്രം പ്രായമുള്ള പോത്തിന്‍കുട്ടികളെ വാങ്ങിയാണ് രാപ്പകല്‍ പാടത്ത് വളര്‍ത്തുന്നത്. പോത്തിന്കുട്ടികള് വലുതാകുന്നതോടെ പാടശേഖരത്തിന് സമീപമുള്ള വീടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കുമെത്തുന്നു. വേലിക്കെട്ടുകള്‍ തകര്‍ത്ത് വീടുകളിലെ പച്ചക്കറി കൃഷികളും ഫലവൃക്ഷങ്ങളും നശിപ്പിക്കുന്നതായി വ്യാപക പരാതിയുണ്ട്.
അലക്ഷ്യമായി കുതിച്ചോടുന്ന പോത്തുകളില്‍ ഇടിച്ച് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തിൽപെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അർധരാത്രി ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് നടുറോഡിൽ വിഹരിച്ച പോത്തിൻകൂട്ടത്തിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറി പോത്തുകൾ കൂട്ടത്തോടെ ചത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അലക്ഷ്യമായി മേയുന്നതിനിടെ അപകടങ്ങളും കൃഷി നാശങ്ങളുമുണ്ടാക്കുന്ന പോത്തുകളെ പിടിച്ചുകെട്ടി ലേലംചെയ്ത് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.