മുന്നണികൾക്ക് തലവേദനയാകാൻ ബദൽനീക്കങ്ങൾ
text_fieldsകൊച്ചി: മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയ പാർട്ടികൾക്കെതിരായ ബദൽ കൂട്ടായ്മകൾ തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവം. കഴിഞ്ഞതവണ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ട്വൻറി 20ക്ക് സമാനമായി വിവിധ പ്രദേശങ്ങളിൽ ബദലുകൾ ഉയർന്നുവന്നു. വി ഫോർ കൊച്ചി, ചെല്ലാനം ട്വൻറി 20, തൃക്കാക്കര ജനകീയ മുന്നേറ്റം തുടങ്ങിയ പ്രസ്ഥാനങ്ങൾ അഴിമതിക്കും വികസന മുരടിപ്പിനുമെതിരായ മുദ്രാവാക്യമാണ് മുഴക്കുന്നത്.
കൊച്ചി കോർപറേഷനിലെ ആറ് ഡിവിഷനുകളിൽ വി ഫോർ കൊച്ചി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 74 ഡിവിഷനുകളിലും പ്രതിനിധികൾ മത്സരിക്കുമെന്ന് കൊച്ചി സോൺ ജോയൻറ് കൺട്രോളർ അലക്സാണ്ടർ ഷാജു പറഞ്ഞു. മുന്നണികളുടെ അഴിമതി രാഷ്ട്രീയത്തിെനതിരെ സുതാര്യഭരണം, മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം, ഇടപാടുകളുടെ കമ്പ്യൂട്ടർവത്കരണം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ൈബക്ക് റാലിയടക്കമുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഇവർ ആരംഭിച്ചുകഴിഞ്ഞു.
രൂക്ഷമായ കടൽകയറ്റ പ്രശ്നത്തിൽ ജീവിതം ബുദ്ധിമുട്ടിലായപ്പോൾ രാഷ്ട്രീയ പാർട്ടികൾക്കെതിരെ രോഷമുയർത്തി ചെല്ലാനം ഗ്രാമപഞ്ചായത്തിൽ ഉയർന്നുവന്ന പ്രസ്ഥാനമാണ് ചെല്ലാനം ട്വൻറി 20. പഞ്ചായത്തിലെ 21 വാർഡുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ഇവരുടെ തീരുമാനം. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് ചെല്ലാനം ഉൾപ്പെടുന്ന അഞ്ച് ഡിവിഷനുകളിൽനിന്നും ജില്ല പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്. പഞ്ചായത്തിലെ 16 വാർഡുകളിൽ സ്ഥാനാർഥികളെ തെരഞ്ഞെടുെത്തന്ന് വൈസ് പ്രസിഡൻറ് ജോസഫ് ദിലീപ് പറഞ്ഞു. ബുധനാഴ്ചക്കകം എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും.
കിഴക്കമ്പലം ട്വൻറി 20 ഇത്തവണയും സജീവമായി രംഗത്തുണ്ട്. തൃക്കാക്കര ജനകീയ മുന്നേറ്റത്തിെൻറ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെ 43 വാർഡിലും സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. സ്ഥാനാർഥിപ്രഖ്യാപനവും പ്രചാരണ പരിപാടികളുമായി ഇവരും സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.