Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 8:40 PM IST Updated On
date_range 16 May 2021 8:40 PM ISTട്രിപ്പ്ള്‍ ലോക്ഡൗണ്‍: എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇവയാണ്
text_fieldsbookmark_border
കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ട്രിപ്പ്ള്‍ ലോക്ഡൗണുള്ള എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
- പലചരക്കുകടകള്‍, ബേക്കറി, പഴം -പച്ചക്കറി കടകള്‍, മത്സ്യ-മാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ഇതിനായി വാര്‍ഡ്-തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്‌സിന്‍റെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.
- പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദിക്കില്ല.
- വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ അനുവദിക്കില്ല.
- ഹോട്ടലുകളും റെസ്റ്റോറന്‍റുകളും രാവിലെ 8 മുതല്‍ രാത്രി 7:30 വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്‌സല്‍ അനുവദിക്കില്ല.
- പത്രം, പാല്‍, തപാല്‍ വിതരണം എന്നിവ രാവിലെ 8 വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താം.
- ഇലക്ടിക്കല്‍, പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാം. ഹോം നേഴ്‌സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ പാസുകള്‍ pass.bsafe.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
- റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം.
- പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാം.
- വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടംചേരലുകളും മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളിച്ചു നടത്താം. മരണാനന്തര ചടങ്ങുകള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളളിച്ചു നടത്തേണ്ടതാണ്. വിവാഹ, മരണാനന്തര ചടങ്ങുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
- ജില്ലയില്‍ വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളിൽ പ്രവേശനമുണ്ടാകില്ല.
- മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടാത്താം. ജില്ലയിലെ റൂറല്‍ പ്രദേശങ്ങളില്‍ പരമാവധി 5 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
- ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ മിനിമം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്.
- ആവശ്യ വസ്ത്രക്കള്‍ക്കായുള്ള ഇ കൊമേഴ്‌സ്/ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.
- പ്ലാന്റേഷന്‍, നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കാൻ അന്യസംസ്ഥാനങ്ങളില്‍ നിന്നോ അന്യ ജില്ലകളില്‍ നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്തതും കൂടാതെ തൊഴില്‍ പരിസരങ്ങളില്‍ തന്നെ താമസിക്കേണ്ടതുമാണ്.
- ജില്ലാ അതിര്‍ത്തിയിലും കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുമുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രിക്കണം. ജില്ലയിലെ പ്രധാനറോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. അത്യാവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം.
- ജില്ലയിലെ ഐടി/ഐടിഇഎസ് സ്ഥാപനങ്ങളിലെ ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കും.
- ജില്ലയില്‍ ഹെഡ് ഓഫീസുകളുള്ള, സെബിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റാ സെന്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
- മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്ക് പോലീസില്‍ നിന്നും സ്‌പെഷ്യല്‍ പാസ്സ് വാങ്ങണം.
- അധിക നിയന്ത്രണങ്ങള്‍ ജില്ലയില്‍ മെയ് 16 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മേയ് 23, 2021 വരെ നിലനില്‍ക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പുറമെ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി ഉണ്ടാകും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story