വല്ലാർപാടം പാതയിൽ വെള്ളക്കെട്ട് ലോറികളും കാറും കുടുങ്ങി
text_fieldsകളമശ്ശേരി: വേനൽ മഴയിൽ വല്ലാർപാടം പാതയുടെ കളമശ്ശേരി കവാടത്തിൽ വെള്ളം ഒഴുകി പോകാതെ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കെണ്ടയ്നർ ലോറിയടക്കം കുടുങ്ങി.
ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ നിന്ന് വല്ലാർപാടം പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടേ കാലോടെ കളമശ്ശേരി ഭാഗത്ത് പെയ്ത ഒരു മണിക്കൂർ നീണ്ട മഴയിലാണ് വെള്ളം കയറിയത്.
കാറുകളും ഓട്ടോകളും പ്രവർത്തന രഹിതമായി. വെള്ളം കയറി പ്രവർത്തനരഹിതമായ കണ്ടയ്നർലോറിയും കാറടക്കമുള്ള വാഹനങ്ങളും റോഡിന് മധ്യത്തിൽ കിടന്നു. ചില വാഹനങ്ങൾ സർവിസ് ലോറിയെത്തിച്ച് കെട്ടിവലിച്ച് കൊണ്ടുപോയി.
മഴ മാറി നേരം പുലർന്നിട്ടും വെള്ളം ഒഴുകിപ്പോയില്ല. പത്ത് മണിയോടെ നഗരസഭ ജീവനക്കാരെത്തി ഓടകളിലെ തടസ്സങ്ങൾ നീക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
മുൻ നഗരസഭ ചെയർമാൻ ജമാൽ മണക്കാടെന്റ നേതൃത്വത്തിൽ കൗൺസിലർമാരും , വില്ലേജ് ഓഫീസർ അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ നടത്തിയ പരിശേധനക്കിടെ വെള്ളം ഒഴുകി പോകാനുള്ള പ്രധാനകാന മണ്ണ് മൂടി കിടക്കുന്ന നിലയിൽ കാണാനായി. മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്തേടെ മണ്ണ് നീക്കി.
ഇതിനിടെ കാനയിൽ രണ്ട് മീറ്റർ നീളത്തിലുള്ള ഉപയോഗ ശൂന്യമായ പൈപ്പുകളും കണ്ടെത്തി. ഇവ നീക്കിയതോടെ ഉച്ചക്ക് ഒരു മണിയോടെ വെള്ളം സുഖമമായി ഒഴുകി പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.