മഅ്ദനിയെ ഭീകരവാദിയാക്കുന്നത് സംഘ്പരിവാറിനെ പ്രീതിെപ്പടുത്താൻ –പി.ഡി.പി
text_fieldsകാക്കനാട്: രണ്ടര പതിറ്റാണ്ടായി കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയമാക്കപ്പെട്ട് തടവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ഭീകരവാദിയാക്കുന്നത് സംഘ്പരിവാറിനെ പ്രീതിപ്പെടുത്താനാെണന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് ടി.എ. മുജീബ് റഹ്മാൻ.
മഅ്ദനിക്കെതിരെ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ, ലീഗ് നേതാക്കളായ ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ നടത്തിയ ആരോപണങ്ങളിൽ പ്രതിഷേധിച്ച് പി.ഡി.പി തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് വാഴക്കാല, മണ്ഡലം നേതാക്കളായ മുഹമ്മദ് കാക്കനാട്, നാസർ നാശ, താഹ കുന്നേപറമ്പ്, സലാം കരിമക്കാട്, നാസർ ഓലിക്കുഴി എന്നിവർ സംസാരിച്ചു. അൻസാർ, ലത്തീഫ് തോപ്പിൽ, അലി കുഴിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.