Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പുറം കുട്ടിവനം: ...

മണപ്പുറം കുട്ടിവനം: എറണാകുളം ജില്ലക്ക് പ്രഫ. സീതാരാമ​െൻറ സമ്മാനം

text_fields
bookmark_border
മണപ്പുറം കുട്ടിവനം:  എറണാകുളം ജില്ലക്ക് പ്രഫ. സീതാരാമ​െൻറ സമ്മാനം
cancel
camera_alt

മ​ണ​പ്പു​റം കു​ട്ടി​വ​നം

ആ​ലു​വ: ബു​ധ​നാ​ഴ്ച അ​ന്ത​രി​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പ്ര​ഫ. എ​സ്. സീ​താ​രാ​മ​ൻ ജി​ല്ല​ക്കും പെ​രി​യാ​റി​നും ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സ​മ്മാ​ന​മാ​ണ് മ​ണ​പ്പു​റം കു​ട്ടി​വ​നം. പെ​രി​യാ​ർ തീ​ര​ത്ത് പ​ച്ച​പ്പ് നി​റ​ച്ചും മ​ണ​പ്പു​റ​ത്തി​നു ത​ണ​ലേ​കി​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കു​ട്ടി​വ​നം യാ​ഥാ​ർ​ഥ്യ​മാ​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി.

പ്ര​ഫ. എ​സ്. സീ​താ​രാ​മ​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​പ​റ്റം പ​രി​സ്ഥി​തി സ്​​നേ​ഹി​ക​ൾ കാ​ൽ​നൂ​റ്റാ​ണ്ട് മു​മ്പ് തു​ട​ങ്ങി​െ​വ​ച്ച മ​ഹ​ത്താ​യ ക​ർ​മ​മാ​ണ് പി​ന്നീ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ വ​ലി​യൊ​രു വ​ന​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. പെ​രി​യാ​റി​െൻറ ജ​ല​നി​ര​പ്പ് കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യു​മ്പോ​ൾ ഇ​ല്ലാ​താ​കു​ന്ന മ​ണ​ൽ​തി​ട്ട​യെ സം​ര​ക്ഷി​ക്കാ​നാ​ണ് പ്ര​ധാ​ന​മാ​യും വൃ​ക്ഷ​ങ്ങ​ൾ ​െവ​ച്ചു​പി​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​ണ​പ്പു​റ​ത്തോ​ട് ചേ​ർ​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ളാ​ണു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി ന​ഗ​ര​ത്തി​െൻറ​യും മ​ണ​പ്പു​റ​ത്തി‍െൻറ​യും ശ്വാ​സ​കോ​ശ​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ് കു​ട്ടി​വ​നം.

1991, 1997 വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് ഇ​വി​ടെ മ​ര​ങ്ങ​ൾ ന​ട്ട​ത്. കെ.​ആ​ർ. രാ​ജ​ൻ ജി​ല്ല ക​ല​ക്ട​ർ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് മ​ഴ​ക്കാ​ല​ത്ത് പു​ഴ​യാ​യി ഒ​ഴു​കി​യി​രു​ന്ന സ്ഥ​ല​ത്ത് മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യെ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ്ര​ഫ. എ​സ്. സീ​താ​രാ​മ​നാ​ണ് പ​ദ്ധ​തി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്. 1991ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ച​ളി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പെ​രി​യാ​റി​നോ​ട് ചേ​ർ​ന്നു​ള്ള ച​ളി പ്ര​ദേ​ശ​ത്ത് വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ചാ​ലു​ക​ൾ കീ​റി​യാ​ണ് ആ​യി​ര​ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​ത്. പെ​െ​ട്ട​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 70 ശ​ത​മാ​നം തൈ​ക​ളും ന​ശി​ച്ചു. വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ച​ളി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ണ്ടും ചാ​ലു​കീ​റി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട​ൽ പു​ന​രാ​രം​ഭി​ച്ചു.

പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന എ​ക്ക​ൽ മ​ണ്ണ് വൃ​ക്ഷ​ത്തൈ​ക​ൾ ത​ഴ​ച്ചു​വ​ള​രാ​ൻ സ​ഹാ​യി​ച്ചു. 1997ൽ ​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് ര​ണ്ട് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ ഒ​രു ഭാ​ഗ​ത്ത് മ​ഹാ​ഗ​ണി മാ​ത്ര​മാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​ത്.

65 ത​ര​ത്തി​ലു​ള്ള മ​ര​ങ്ങ​ളാ​ണ് കു​ട്ടി​വ​ന​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ഞ്ഞ​ക്കൊ​ന്ന, മ​രു​ത്, ഈ​ട്ടി, ഞാ​വ​ൽ, പാ​ല, മ​ഴ​മ​രം, അ​ത്തി, ആ​ൽ, അ​ര​യാ​ൽ, ക​ല്ലാ​ൽ, ഉ​ങ്ങ്, കാ​പ്പി, നെ​ല്ലി, പൂ​വ​ര​ശ്, പൊ​ങ്ങി​ല്യം, പു​ളി, മ​രോ​ട്ടി തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​നു പ​ക്ഷി​ക​ൾ​ക്ക് കു​ട്ടി​വ​നം കൂ​ടൊ​രു​ക്കു​ക​യും ചെ​യ്യു​ന്നു. കു​ട്ടി​വ​ന​ത്തിെൻറ വി​ജ​യ​ത്തെ തു​ട​ർ​ന്ന് 2008ൽ ​വ​നം വ​കു​പ്പ് മ​ണ​പ്പു​റ​ത്തി​ൻ​റ ഒ​രു ഭാ​ഗ​ത്ത് ഒ​രു കി​ലോ​മീ​റ്റ​റി​ൽ വ​ന​വ​ത്​​ക​ര​ണ​ത്തി​ന​ു പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsProf. Sitharamanmanappuram kuttivanam
News Summary - Manappuram Kuttivanam: Prof. Sitaraman's Gift for Ernakulam
Next Story