തെരഞ്ഞെടുപ്പുകാലത്ത് ഇടയലേഖനങ്ങളല്ല വേണ്ടതെന്ന് മാർ ആലഞ്ചേരി
text_fieldsകൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് ഇടയലേഖനങ്ങളല്ല വേണ്ടതെന്ന് കെ.സി.ബി.സി പ്രസിഡൻറ് മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെ.സി.ബി.സി അൽമായ കമീഷെൻറ കേരള പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടര്‍മാരെ ബോധവത്കരിക്കാനുള്ള സംയുക്ത ഇടയലേഖനം ഇക്കുറി ഉണ്ടാകില്ല. ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ക്രിയാത്മക നടപടികളെടുക്കുന്ന കക്ഷികളാകണം ഭരണം ൈകയാളേണ്ടത്. ക്രൈസ്തവ ദര്‍ശനങ്ങള്‍ സ്വന്തമെന്ന് പറയുന്ന പ്രസ്ഥാനങ്ങളെ മാത്രമേ സഭ പിന്താങ്ങൂ എന്ന ധാരണ ആര്‍ക്കും വേണ്ടാ. പതിവ് സങ്കല്പങ്ങള്ക്കപ്പുറമായി ക്രൈസ്തവ ദര്‍ശനങ്ങളെ മാനിക്കുകയും ജനഹിതത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്ന കക്ഷികള്‍ക്കും സഭയുടെ പിന്തുണയുണ്ടാകും. അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാറുകളും തയാറാകണം. കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്ന കര്‍മപരിപാടികള്‍ യാഥാര്‍ഥ്യമാകണം. ലോകരാജ്യങ്ങള്‍ പലതും കൃഷിക്ക് മുന്തിയ പരിഗണന നല്കുമ്പോള് ഇന്ത്യ അനാസ്ഥ പുലര്‍ത്തുന്നു. പഠനശിബിരത്തിെൻറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സമഗ്രരേഖ സര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കുമെന്ന് മാർ ആലഞ്ചേരി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്പോലും വിദേശ കുത്തകകളെ സ്വാഗതം ചെയ്യുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് പഠനശിബിരം നടക്കുന്നതെന്ന് കെ.സി.ബി.സി വനിത കമീഷന് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പി.ഒ.സി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, പി.കെ. ജോസഫ്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.