Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത ബോട്ട്...

അനധികൃത ബോട്ട് സര്‍വിസുകള്‍ക്ക് മരട് നഗരസഭയുടെ പൂട്ട്

text_fields
bookmark_border
അനധികൃത ബോട്ട് സര്‍വിസുകള്‍ക്ക് മരട് നഗരസഭയുടെ പൂട്ട്
cancel
camera_alt

മരട് നഗരസഭ പരിധിയില്‍ മതിയായ രേഖകളില്ലാതെ ബോട്ട് സര്‍വിസ് നടത്തിയിരുന്ന

സ്ഥാപനങ്ങള്‍ നഗരസഭ അധികൃതര്‍ പൂട്ടി സീല്‍ ചെയ്യുന്നു

മ​ര​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ ബോ​ട്ട് സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ സീ​ല്‍ ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ ദു​ര​ന്ത​നി​വാ​ര​ണ അ​ധി​കാ​ര നി​യ​മം ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ​ടി. മ​ര​ട്, നെ​ട്ടൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മ​തി​യാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സ്പീ​ഡ് ബോ​ട്ട് സ​ര്‍വി​സ് ന​ട​ത്തി​യ​ത് ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന ടൂ​റി​സം ബോ​ട്ടു​ക​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ​യു​ടെ സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് നെ​ട്ടൂ​രി​ല്‍ നാ​ലി​ട​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത ബോ​ട്ട് ഉ​ട​മ​ക​ള്‍ക്ക് രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ ഒ​രു ദി​വ​സം സ​മ​യം ന​ല്‍കി​യെ​ങ്കി​ലും ഒ​രാ​ള്‍ മാ​ത്ര​മാ​ണ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​ത്.

കൊ​ച്ചി​ന്‍ ബാ​ക്ക് വാ​ട്ടേ​ഴ്‌​സ്, കൊ​ച്ചി​ന്‍ ബോ​ട്ട് സ​ര്‍വി​സ് എ​ന്നീ സ​ര്‍വി​സു​ക​ളാ​ണ് പൂ​ര്‍ണ​മാ​യും പൂ​ട്ടി സീ​ല്‍ ചെ​യ്ത​ത്. ബ്ലൂ​മ​റൈ​ന്‍ ബോ​ട്ട് സ​ര്‍വി​സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത അ​ഞ്ച്​ ബോ​ട്ടു​ക​ളും ലേ​ക്ക് ബേ ​ബോ​ട്ട് സ​ര്‍വി​സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത നാ​ല് ബോ​ട്ടു​ക​ള്‍ക്കു​മാ​ണ് ന​ഗ​ര​സ​ഭ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലും നി​ർ​ദേ​ശ​ങ്ങ​ളി​ലും അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന ബോ​ട്ട് ഉ​ട​മ​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ആ​ന്‍റ​ണി ആ​ശാ​ന്‍ പ​റ​മ്പി​ല്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​ഡി. രാ​ജേ​ഷ്, ച​ന്ദ്ര ക​ലാ​കാ​ര​ന്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നാ​സിം.​ഇ, മു​നി​സി​പ്പ​ല്‍ എ​ന്‍ജി​നീ​യ​ര്‍ എം.​കെ. ബി​ജു, എ​ച്ച്.​എ​സ് അ​ഞ്ചു.​കെ.​ത​മ്പി, എ​ച്ച്.​ഐ പി.​ജെ. ജേ​ക്ക​ബ്‌​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു ന​ട​പ​ടി.

പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ള്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍മാ​നാ​യ ക​ല​ക്ട​ര്‍ക്ക് അ​ടു​ത്ത ദി​വ​സം കൈ​മാ​റു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ആ​ന്‍റ​ണി ആ​ശാ​ന്‍ പ​റ​മ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maradu Municipal Corporationillegal boat services
News Summary - Maradu Municipal Corporation locked down for illegal boat services
Next Story