റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം
text_fieldsകാക്കനാട്: വില്ലേജ് ഓഫിസർമാർ ഉൾപ്പെടെ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. 39 വില്ലേജ് ഓഫിസർമാരെയും റവന്യൂ ഇൻസ്പെക്ടർ, ഹെഡ് ക്ലർക്ക് തസ്തികയിലുള്ള 13 പേരെയുമാണ് പുതിയ ഓഫിസുകളിലേക്ക് നിയമിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പും ജില്ലയിലെ വില്ലേജ് ഓഫിസർമാരെ കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. ഭരണ സൗകര്യാർഥമാണ് നിലവിലെ സ്ഥലം മാറ്റമെന്നാണ് വിശദീകരണം.
പുതിയ വില്ലേജ് ഓഫിസർമാർ: ടി.എം. അബ്ദുൽ ജബ്ബാർ (തൃക്കാക്കര നോർത്ത്), ആർ. റെജിമോൻ (കാക്കനാട്), ലൂസി സ്മിത (തോപ്പുംപടി), സി.ടി. ഷീജ (ചെല്ലാനം), ആർ. ശ്രീജിത് (എടവനക്കാട്), ആർ. ആശ (മട്ടാഞ്ചേരി), പി.ഒ. നജ്മ (കുമ്പളം), ഡി. അജിത്കുമാർ (കടമക്കുടി), എസ്. കമലേഷ് (കണയന്നൂർ), പി. സജിത്കുമാർ (മണകുന്നം), ബി. ഷെറിൻ (ഏഴിക്കര), പി. വിനോദ് കുമാർ (കോട്ടുവള്ളി), പി.ആർ. സൗമിനി (ആലുവ ഈസ്റ്റ്), കെ.കെ. ബിന്ദു (അയ്യമ്പുഴ), പി.കെ. കവിത (മറ്റൂർ), കെ.കെ. ബഷീർ (അങ്കമാലി), വൽസ മാത്യൂസ് (നെടുമ്പാശ്ശേരി), സി.എം. മിനി (കറുകുറ്റി), എ.എസ്. സോമരാജൻ (ആലുവ വെസ്റ്റ്), പി.എ. മുഹമ്മദ് സിദ്ദീഖ് (അറക്കപ്പടി), പി. പ്രമോദ് (ചേലാമറ്റം), പി.എസ്. ജയമോൾ (പിറവം), പി.എച്ച്. വിനോദ് (മുളവൂർ) , ടോം സൺ ജോർജ് (ഏനാനല്ലൂർ), കെ.എ. മനോജ് (വെള്ളൂർക്കുന്നം), എൻ. രഘു (മഞ്ഞള്ളൂർ), ഇ.പി. ജോർജ് (വാരപ്പെട്ടി), ആർ. മിനി (കടവൂർ), ടി.എൻ. സുരേഷ് കുമാർ (വടക്കേക്കര), എം.ഇ. ഷബീർ (ആലങ്ങാട്), സി.കെ. സുനിൽ (തിരുവാണിയൂർ), എസ്. ലേഖ (ഐക്കരനാട് നോർത്ത്), പി.കെ. സന്തോഷ് (ഐക്കരനാട് സൗത്ത്), ഡി. ദിനിൽകുമാർ (അശമന്നൂർ), സി.കെ. രാജിത (വടവുകോട്-പുത്തൻകുരിശ്), പി.എ. രാജീവ് (കുട്ടമ്പുഴ), വി.ആർ. മഞ്ജുഷ (കീരമ്പാറ), കെ.എ. വിനീത (പല്ലാരിമംഗലം), ദിവ്യ രാജ (എരമല്ലൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.