മട്ടാഞ്ചേരി ജല മെട്രോ ടെർമിനൽ ഓക്ടോബറിൽ പൂർത്തീകരിക്കും -എം.ഡി
text_fieldsമട്ടാഞ്ചേരി: ജല മെട്രോ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തീകരിക്കുമെന്നും ഡിസംബറിൽ സർവിസ് ആരംഭിക്കുമെന്നും കൊച്ചി ജല മെട്രോ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. മട്ടാഞ്ചേരി ജലമെട്രൊ ആക്ഷൻ കൗൺസിൽ ചർച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷൻ കൗൺസിൽ ചെയർമാൻ കിഷോർ ശ്യാംജി അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, അസി. പൊലീസ് കമീഷണർ കെ.ആർ. മനോജ്, ഭരത് എൻ. ഖോന എന്നിവർ സംസാരിച്ചു.
റോ-റോ സർവിസ് ഏറ്റെടുക്കാൻ തയാർ
ഫോർട്ട്കൊച്ചി : വൈപ്പിൻ - ഫോർട്ട്കൊച്ചി റോ- റോ സർവിസ് ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന് കൊച്ചി ജല മെട്രോ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ. സർവിസ് നടത്തുന്നതിലെ പോരായ്മകളും പരാതികളും കണക്കിലെടുത്താണ് എം.ഡിയുടെ പ്രതികരണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കെ.ജെ. മാക്സി എം.എൽ.എയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.