നാട്ടുകാർ അടച്ച വഴി തുറക്കാനെത്തിയ അധികൃതരെ തടഞ്ഞു; സംഘർഷാവസ്ഥ
text_fieldsമട്ടാഞ്ചേരി: കോവിഡിെൻറ പേരിൽ നഗരസഭ ഏഴാം ഡിവിഷൻ ചെറളായി വാർഡിലെ പൊതുവഴികൾ നാട്ടുകാർ അനധികൃതമായി അടച്ചതായി പരാതി. ഡിവിഷനിൽ ഒരു പ്രദേശം മാത്രമാണ് മൈക്രോ കണ്ടെയ്ൻമെൻറ് സോണെന്നിരിക്കെ മറ്റ് വഴികൾ അടച്ചത് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ശ്യാമള എസ്. പ്രഭുവാണ് റവന്യൂ, പൊലീസ് അധികൃതർക്ക് പരാതി നൽകിയത്.
ഇതിനെ തുടർന്ന് ശനിയാഴ്ച വൈകീട്ട് കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസ്, മട്ടാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ എം.എം. വിൻസെൻറ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അടച്ച വഴി തുറക്കാനെത്തി. ആദ്യത്തെ നാല് വഴികൾ തുറന്നതിനുശേഷം അഞ്ചാമത്തെ വഴി തുറക്കാനെത്തിയ അധികൃതരെ നാട്ടുകാരിൽ ചിലർ സംഘം ചേർന്ന് തടയുകയായിരുന്നു.
ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡൻറ് വി. ശിവകുമാർ കമ്മത്തിെൻറ നേതൃത്വത്തിലുള്ളവരാണ് വഴി തുറക്കുന്നതിൽനിന്ന് അധികൃതർ തടഞ്ഞത്. ഇത് ഏറെ നേരം ആശങ്കക്കിടയാക്കി. ഒടുവിൽ വഴി തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അധികൃതർ മടങ്ങുകയായിരുന്നു. ഇനി ഇവിടെ മൂന്ന് വഴികളാണ് തുറക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.