ദൗലത്തിന് ജീവനേകാം; സൻമനസ്സുകൾ കനിഞ്ഞാൽ
text_fieldsമട്ടാഞ്ചേരി: എട്ടു വർഷത്തോളമായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള കോമ്പാറ മുക്ക് ഇരവേലിപ്പറമ്പിൽ 5/1089 നമ്പർ വീട്ടിൽ ദൗലത്ത് കിഡ്നി മാറ്റിവെക്കുന്നതിന് സഹായം തേടുന്നു. ഭർത്താവ് അഫ്സൽ ഓട്ടോ ഡ്രൈവറാണ്. വാടകവീട്ടിലാണ് താമസം. പ്ലസ് വണ്ണിനും, പ്ലസ്ടുവിനും പഠിക്കുന്ന രണ്ടു പെൺമക്കളാണുള്ളത്.
ഡയാലിസിസുമായി ഇനിയും മുന്നോട്ട് പോകുവാൻ സാധിക്കില്ലെന്നും കിഡ്നി മാറ്റി വെക്കലാണ് പ്രതിവിധിയെന്നും എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചത്.15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . കുടുംബത്തെ സഹായിക്കുന്നതിന് കെ.ജെ. മാക്സി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ തുടങ്ങിയ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ദൗലത്ത് ചികിത്സ സഹായ സമിതി തുടങ്ങുകയും ബാങ്ക് ഓഫ് ഇന്ത്യയുടെ മട്ടാഞ്ചേരി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 851010110003219, ഐ.എഫ്.എസ്.സി: BKID0008510.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.