വെടിവെപ്പിന് സാക്ഷിയായ 14കാരൻ ആത്മഹത്യ െചയ്തെന്ന് അമ്മ; നഷ്ടപരിഹാരം തേടി ഹരജി
text_fieldsകൊച്ചി: ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുന്നത് നേരിൽക്കണ്ട 14 വയസ്സുകാരനായ തെൻറ മകൻ പ്രിജിൻ മാനസികാഘാതത്തെ തുടർന്ന് ആത്മഹത്യ ചെയ്തതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയിൽ അമ്മയുടെ ഹരജി. മത്സ്യത്തൊഴിലാളികൾ മരിക്കുന്നത് മത്സ്യബന്ധന ബോട്ടിൽനിന്ന് സാക്ഷിയാകേണ്ടി വന്ന പ്രിജിന് അന്നുണ്ടായ മാനസികാഘാതമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അമ്മ കന്യാകുമാരി കഞ്ചംപുരം സൂനാമി കോളനിയിൽ മേരി മാർഗരറ്റ് ഹരജിയിൽ പറയുന്നു.
കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. 2012 ഫെബ്രുവരി 15നാണ് സെൻറ് ആൻറണീസ് എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലൈൻറൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവർ വെടിയേറ്റ് മരിച്ചത്.
സംഭവം നടക്കുമ്പോൾ പ്രിജിൻ ബോട്ടിലുണ്ടായിരുന്നെന്നും പ്രായപൂർത്തിയാകാത്ത പ്രിജിനെ മത്സ്യബന്ധനത്തിന് കൊണ്ടുപോയത് ബാലവേല നിരോധന നിയമപ്രകാരമുള്ള കേസിനിടയാക്കുമെന്ന് ഭയന്ന് ബോട്ടുടമ മറച്ചുവെച്ചെന്നും ഹരജിക്കാരി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.