മുറിക്കൽ ബൈപാസ്: 1.95 ഹെക്ടർ ഏറ്റെടുക്കും
text_fieldsമൂവാറ്റുപുഴ: ഒമ്പത് വർഷം മുമ്പ് നിർമാണം പൂർത്തിയായ മുറിക്കല്ല് പാലത്തിന്റെ അപ്രോച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഇതിന്റെ വിജ്ഞാപനവും ഇറങ്ങി.മുറിക്കൽ പാലം തുറക്കുന്നതിന് പ്രധാന തടസ്സമായിരുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.
റോഡ് നിർമാണത്തിന് മാറാടി വില്ലേജ് പരിധിയിലുള്ള 1.9525 ഹെക്ടർ ഭൂമിയാണ് ഏറ്റടുക്കാനുള്ളത്. ഇതിനായി 57 കോടി രണ്ടു മാസം മുമ്പ് അനുവദിച്ചിരുന്നു. ഇതിനു പുറമെ പുനരധിവാസ പാക്കേജ് കൊടുക്കേണ്ട 17 വ്യക്തികൾക്കായി 11,46,000 രൂപയും പുനരധിവാസ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾ രേഖകളുമായി വരുന്ന മുറക്ക് അവരുടെ അവകാശം പരിശോധിച്ച് അവർക്കുള്ള പണം പാസാക്കുകയാണ് അടുത്ത നടപടി. സ്ഥലം ഉടമകൾക്ക് പണം നൽകുന്ന മുറക്ക് സ്ഥലം ഏറ്റെടുക്കാനാകും.
മുൻകാലങ്ങളിൽ നടന്ന സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർണമായി ലാപ്സായിരുന്നു. അതിനാൽ നടപടിക്രമങ്ങൾ വീണ്ടും ആരംഭിക്കേണ്ടി വന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും എം.എൽ.എ വ്യക്തമാക്കി. റോഡ് നിരമാണവുമായി ബന്ധപ്പെട്ട നിർണായക ഘട്ടമാണ് പിന്നിടുന്നതെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.