മുസ്രിസ് പൈതൃക പദ്ധതി: ഗൈഡുമാരുടെ 'യാത്ര' ആരംഭിച്ചു
text_fieldsപറവൂർ: മുസ്രിസ് പൈതൃക പദ്ധതിക്ക് കീഴിൽ പ്രാദേശികതലത്തിൽ നിയമിക്കുന്ന ഗൈഡുമാരുടെ വിപുല പരിശീലന പരിപാടി ആരംഭിച്ചു.
അഞ്ച് ദിവസത്തെ പരിപാടിയുടെ ഭാഗമായ ആദ്യഘട്ടം കോട്ടപ്പുറം വാട്ടർ ഫ്രണ്ടിൽനിന്ന് പഠന ബോട്ട് യാത്രയിലൂടെ ആരംഭിച്ചു. മുസ്രിസ് പൈതൃക പദ്ധതി മാർക്കറ്റിങ് മാനേജർ ഇബ്രാഹീം സബിൻ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക ഗൈഡുമാരായി തെരഞ്ഞെടുത്തിട്ടുള്ള എഴുപതോളം ഉദ്യോഗാർഥികൾക്ക് പറവൂരിലും കൊടുങ്ങല്ലൂരിലുമായി പദ്ധതിക്ക് കീഴിലെ സ്മാരകങ്ങളും മ്യൂസിയങ്ങളും മറ്റ് അനുബന്ധ പ്രദേശങ്ങളും മുസ്രിസ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവിസിലൂടെ സഞ്ചരിച്ചു പരിചയപ്പെടുത്തലാണ് ലക്ഷ്യം. മ്യൂസിയം മാനേജർമാരായ കെ.ബി. നിമ്മി, സജ്‌ന വസന്തരാജ്, മ്യൂസിയം ഗൈഡുമാരായ അജിത ഉണ്ണികൃഷ്ണൻ, റസീന എന്നിവർ നേതൃത്വം നൽകി. ടൂറിസം, ചരിത്ര, പൈതൃക മേഖലയിലെ പ്രമുഖർ നേതൃത്വം കൊടുക്കുന്ന പരിശീലന പരിപാടി ഈ മാസം 22ന് അവസാനിക്കും.
കഴിഞ്ഞ കേരള ബജറ്റിൽ മുസ്രിസ് പൈതൃക പദ്ധതിക്ക് കീഴിൽ 2020ൽ ആരംഭിച്ച അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ പൈതൃക നടത്തത്തിനും അനുബന്ധ പ്രവൃത്തിക്കുമായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.