പ്രേതാലയമായി ആർ.ഡി.ഒ ക്വാർേട്ടഴ്സ്
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന സന്തോഷിെൻറ ദുരൂഹമരണത്തിനു കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും ആർ.ഡി.ഒ ക്വാർട്ടേഴ്സ് താമസിക്കാൻ ആളില്ലാതെ അനാഥമായി കിടക്കുന്നു. നഗരത്തിലെ എൻ.ജി.ഒ ക്വാർട്ടേഴ്സിനു സമീപം മുറിക്കല്ല് ബൈപാസിലാണ് പ്രേതാലയമായി ഇത് അടഞ്ഞുകിടക്കുന്നത്.
സന്തോഷിെൻറ മരണത്തിനു ശേഷം ക്വാർട്ടേഴ്സിൽ താമസിക്കാൻ ആരും എത്തിയിട്ടില്ല. ഇവിടെ താമസിക്കാൻ ഒരു വനിത ഉദ്യോഗസ്ഥ തയാറായെത്തിയെങ്കിലും ഒരു ദിവസം മാത്രമാണ് കഴിഞ്ഞത്. പിന്നീട് പലരും സന്നദ്ധത അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിഞ്ഞുമാറുകയായിരുന്നു. കാടുപിടിച്ച് കിടക്കുന്ന ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറുമില്ല.
ഇഴജന്തുക്കളുടെ താവളമാണ് ഇന്ന് ക്വാർട്ടേഴ്സ്. ഇവിടെ സാംസ്കാരിക നിലയം നിർമിക്കാനും മിനി സ്റ്റേഡിയം നിർമിക്കാനുമൊക്കെ പദ്ധതി തയാറാക്കി പ്രവർത്തനം ആരംഭിെച്ചങ്കിലും തുടർനടപടി ഉണ്ടായില്ല. 1995 മേയ് 20നാണ് കേരളത്തെ ഞെട്ടിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒ ആയിരുന്ന സന്തോഷിെൻറ അഴുകിയ മൃതദേഹം ആർ.ഡി.ഒ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ഹൃദയസ്തംഭനം മൂലമുള്ള സ്വാഭാവിക മരണമാണെന്നുമൊക്കെ വിശദീകരണങ്ങളും അനുബന്ധ കഥകളും പ്രചരിച്ചു. നിരവധി സംഘങ്ങൾ അന്വേഷിച്ചു.
സന്തോഷിെൻറ അമ്മ നടത്തിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ സി.ബി.ഐയും കേസ് അന്വേഷിച്ചു.
കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും അന്വേഷണ സംഘങ്ങൾ പലവിധ നിഗമനങ്ങളിലുമെത്തി. എന്നാൽ, വിശ്വസനീയമായ വിധത്തിലുള്ള റിപ്പോർട്ട് ആരിൽനിന്നുമുണ്ടായില്ല. സന്തോഷിെൻറ മരണത്തിന് 25 വർഷം പിന്നിടുമ്പോഴും ക്വാർട്ടേഴ്സ് പ്രേതഭവനമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.