മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ മന്ദിരത്തിന് 2.70 കോടി
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ച് പുതിയ മന്ദിരം നിർമിക്കാൻ 2.70 കോടി അനുവദിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്തായാണ് കെട്ടിടം നിർമിക്കുക. രണ്ടുനിലകളിലായി 1246 സ്ക്വയർ മീറ്ററാണ് കെട്ടിടം. ഒമ്പതുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. ബസ് സ്റ്റാൻഡിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഒരുക്കും. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ എം.എൽ.എ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, കെ.ആർ.ഡി.സി.എൽ എം.ഡി വി. അജിത്കുമാർ, എക്സിക്യൂട്ടിവ് ഡയറക്ടർ ജയകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.