ശബരി പാതക്കായി സമ്മർദം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ
text_fieldsമൂവാറ്റുപുഴ: അങ്കമാലി-എരുമേലി ശബരി പാതക്കായി സമ്മർദം ശക്തമാക്കാൻ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും നേരിൽ കണ്ട് നിവേദനങ്ങൾ നൽകും.
റെയിൽവേ വിദഗ്ധൻ ഇ. ശ്രീധരനെ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികൾ നേരിൽ കണ്ട് സംസാരിക്കും. അങ്കമാലി-എരുമേലി റെയിൽവേ പാത വൈകുന്നതുമൂലം പദ്ധതിക്കായി കല്ലിട്ട് തിരിച്ച 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലം ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിലും നിയമസഭയിലും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മാത്യു കുഴൽനാടൻ എം.എൽ.എ, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ബാബു പോൾ, പി.എം. ഇസ്മയിൽ, സി.കെ. വിദ്യാസാഗർ, ഇ.എ. റഹിം, ജിജോ പനച്ചിനാനി, ടി.കെ. രാജപ്പൻ, സലിം നെടുങ്ങാട്ടുകൂടി, എം. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.