കോർമലയിൽ വിദഗ്ധ സംഘം പരിശോധന നടത്തി
text_fieldsമൂവാറ്റുപുഴ: മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍പെടുത്തിയ മൂവാറ്റുപുഴയിലെ കോര്‍മലയുടെയും ജലസംഭരണിയുടെയും സുരക്ഷ മുന്‍കരുതല്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഓരുമാസത്തിനകം തീരുമാനമെടുക്കുമെന്ന് ഉന്നതതല സംഘം.
കോര്‍മല സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് മുന്നോടിയായാണ് വിദഗ്ധ സംഘം സന്ദർശിച്ചത്. ഏഴ് വർഷമായി നഗരത്തിന് ഭീഷണിയായി നിൽക്കുന്ന കോർമലയിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതടക്കം പഠിക്കാൻ വിദഗ്ധ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി അടക്കമുള്ളവര്‍ക്ക് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോളുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പരിശോധനക്കെത്തിയത്.
കോർമലയിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയുടെ സമീപത്തുനിന്നാണ് ഏഴ് വർഷം മുമ്പ് മല ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. മല ഇടിച്ചിലിനെ തുടർന്ന് ടാങ്കിന്റെ സംഭരണശേഷി പകുതിയായി കുറച്ചിരുന്നു. ഇത് നഗരത്തിലെ ജലവിതരണത്തെ എത്രത്തോളം ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അതേസമയം, സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന സാങ്കേതിക തടസ്സം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ സംസ്ഥാന ഡിസാസ്റ്റര്‍മെന്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി മറ്റു പരിഹാരങ്ങള്‍ ആരായും.
എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാര്‍ പി.പി. എല്‍ദോസ്, കൗണ്‍സിലര്‍ ആശ അനില്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.ഡിസാസ്റ്റ്‌മെന്റ് ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയര്‍ വി.കെ. പ്രദീപ്, എക്‌സി. എൻജിനീയര്‍ രതീഷ് കുമാര്‍, എ.എക്‌സി. ഔസേഫ്, എ.ഇ ജയശ്രീ എന്നിവരാണ് പരിശോധനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.