Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightതൃക്കളത്തൂരിൽ വീണ്ടും...

തൃക്കളത്തൂരിൽ വീണ്ടും അപകടം; കാർ ഓടയിൽ വീണ്​ രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

മൂ​വാ​റ്റു​പു​ഴ: എം.​സി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം. കാ​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​രി​ങ്കു​ന്നം പൂ​ത്ത​ക്കാ​ട്ട് ഗ്രേ​സി (47), കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി എ​ൽ​സ​മ്മ മ​ത്താ​യി (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പാ​ലാ​യി​ൽ​നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ല്‍ ഇ​ടി​ച്ചു​ത​ക​ര്‍ത്ത് കാ​ന​യി​ലേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ര​ണ്ട് സ്ത്രീ​ക​ളു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ര്‍ക്ക്​ പ​രി​ക്കി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം മൂ​വാ​റ്റു​പു​ഴ​യി​ലെ​യും തു​ട​ര്‍ന്ന് കോ​ട്ട​യ​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഏ​ത്ത​ക്കാ​യ ക​യ​റ്റി​വ​ന്ന ലോ​റി​യും ഇ​തി​നു​സ​മീ​പം ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ തൃ​ക്ക​ള​ത്തൂ​ർ മു​ത​ൽ പേ​ഴ​ക്കാ​പ്പി​ള്ളി വ​രെ നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന റോ​ഡ് സേ​ഫ്റ്റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsAccident
News Summary - Another accident in Thrikalathur-Two people were injured when the car fell into the road
Next Story