പോയാലിമലക്ക് സമീപം വീണ്ടും മണ്ണിടിഞ്ഞു
text_fieldsമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പോയാലിമലക്ക് സമീപം വീണ്ടും മണ്ണിടിഞ്ഞു. പോയാലിമലയുടെ സൈഡിൽ സ്വകാര്യ വ്യക്തി കുന്നിടിച്ച് മണ്ണ് നീക്കം ചെയ്ത് കരിങ്കൽ കെട്ടിയ സ്ഥലത്താണ് ബുധനാഴ്ച നാലോടെ പൊയ്ത ശക്തമായ മഴയിൽ ഉയരത്തിൽ കെട്ടിയ കരിങ്കൽകെട്ടും മണ്ണും വൻ ശബ്ദത്തോടെ ഇടിഞ്ഞത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണിടിഞ്ഞ് ഒഴുപാറ-പായിപ്ര മില്ലുംപടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇതേതുടർന്ന് വീണ്ടും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി കെട്ടിയ ഒരു ഭാഗമാണ് ഇടിഞ്ഞത്. ഇടിഞ്ഞ ഭാഗം നാട്ടുകാർ കാണാതിരിക്കാൻ നെറ്റ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.