Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightബാറ്ററി മോഷണം: ഒരാൾ...

ബാറ്ററി മോഷണം: ഒരാൾ പിടിയിൽ

text_fields
bookmark_border
Battery Theft
cancel
camera_alt

മ​നു

മൂ​വാ​റ്റു​പു​ഴ: രാ​ത്രി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​വ​ന്ന​യാ​ൾ പി​ടി​യി​ലാ​യി. ഐ​രാ​പു​രം കു​ഴൂ​ർ സ്വാ​ശ്ര​യ കോ​ള​ജി​ന് സ​മീ​പം പാ​റ​ത്ത​ട്ട​യി​ൽ വീ​ട്ടി​ൽ മ​നു മോ​ഹ​നെ​യാ​ണ് (23) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​വാ​റ്റു​പു​ഴ​യി​ലെ യൂ​സ്ഡ് ലോ​റി യാ​ർ​ഡു​ക​ളി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം ബാ​റ്റ​റി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.

വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. രാ​ത്രി​യി​ൽ സ്കൂ​ട്ട​റി​ൽ എം.​സി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചു​വ​ന്ന് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. മോ​ഷ​ണം ന​ട​ത്തി വി​റ്റ ബാ​റ്റ​റി​ക​ൾ കോ​ല​ഞ്ചേ​രി​യി​ലെ ആ​ക്രി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി.

മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി എ​സ്. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. രാ​ജേ​ഷ്, എ.​എ​സ്.​ഐ പി.​സി. ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ മു​ത​ൽ വാ​ങ്ങു​ന്ന ആ​ക്രി​ക്ക​ട ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsBattery Theftarrest
News Summary - Battery Theft: One arrested
Next Story