സംസ്ഥാന നേതാവിെൻറ നേതൃത്വത്തിൽ സി.പി.എം യോഗം; പങ്കെടുത്തവരിൽ പലർക്കും േകാവിഡ് സ്ഥിരീകരിച്ചു: പാർട്ടിയിൽ വിവാദം
text_fieldsമൂവാറ്റുപുഴ: നിയമസഭ െതരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാൻ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതാവിെൻറ നേതൃത്വത്തിൽ സി.പി.എം യോഗം;
പങ്കെടുത്തവരിൽ പലർക്കും പിന്നീട് േകാവിഡ് സ്ഥിരീകരിച്ചു: വിവാദം. കഴിഞ്ഞ 30 ന് മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫിസിൽ സംസ്ഥാന നേതാവിെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തവരിൽ ഏഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിയമസഭ െതരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാൻ ചേർന്ന യോഗത്തിൽ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 30 പേരാണ് പങ്കെടുത്തത്. രാവിലെ ആരംഭിച്ച യോഗം വൈകീട്ട് നാേലാടെയാണ് അവസാനിച്ചത്.
മൂവാറ്റുപുഴ ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി അടക്കമുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ചിലർ ആശുപത്രികളിൽ ചികിത്സയിലുമാണ്. കോവിഡ് ബാധിച്ച ഏരിയ കമ്മിറ്റി അംഗം ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്നു.
ഇതാണ് കോവിഡ് വ്യാപനത്തിനു കാരണമായതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചില ആളുകളുടെ അശ്രദ്ധമൂലം രോഗവ്യാപനം ഉണ്ടായതിൽ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടിെല്ലന്നും പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാെണന്നും ഒരു ഏരിയ കമ്മിറ്റി അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.