കുടിവെള്ളം എത്തിയിട്ട് ദിവസങ്ങൾ; ജല അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു
text_fieldsമൂവാറ്റുപുഴ: കുടിവെള്ളം എത്തിയിട്ട്ദിവസങ്ങൾ പിന്നിട്ടതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് 22-ാം വാർഡിൽ പെട്ട ലക്ഷംവീട്, കിണറുംപടി, സൊസൈറ്റിപ്പടി പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിട്ട് ദിവസങ്ങളായി. പല തവണ വിഷയം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് പഞ്ചായത്ത്മെമ്പർ എം.സി. വിനയന്റെ നേതൃത്വത്തിൽ ജനങ്ങൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചത്.
തിങ്കളാഴ്ച രാവിലെ വാട്ടർ അതോറിറ്റി ഓഫീസിലായിരുന്നു സംഭവം. കൂടിവെളളം കിട്ടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാട് വാർഡ് മെമ്പറും ജനങ്ങളും എടുത്തു. ഉടൻ വെളളം എത്തിക്കാമെന്നും പായിപ്ര മേഖലയിലേക്ക് പമ്പിങ് ആരംഭിക്കാമെന്നും ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്. വാട്ടർ അതോറിറ്റി അധികാരികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്നും വെള്ളം കിട്ടാതെ വന്നാൽ വലിയ രീതിയിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം വാട്ടർ അതോറിറ്റിക്ക് മുന്നിൽ സംഘടിപ്പിക്കുമെന്നും വിനയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.