പൊടിശല്യം രൂക്ഷം; നാട്ടുകാർ ഗതാഗതം തടഞ്ഞു
text_fieldsമൂവാറ്റുപുഴ: രൂക്ഷമായപൊടി ശല്യത്തെ തുടർന്ന് നിർമാണം നടക്കുന്ന കക്കടാശേരി-കാളിയാർ റോഡിലെ ഗതാഗതം നാട്ടുകാർ തടഞ്ഞു. റോഡ് ആരംഭിക്കുന്ന കക്കടാശേരി പുന്നമറ്റത്ത് ബുധനാഴ്ച രാവിലെയാണ് ഗതാഗതം തടഞ്ഞത്. പുന്നമറ്റം മുതൽ കടുംപിടി വരെയുള്ള പ്രദേശവാസികൾക്ക് മാത്രം സഞ്ചാര സൗകര്യം നൽകിയാണ് റോഡ് അടച്ചത്.
പൊടി ഉയരാതിരിക്കാൻ ദിവസം രണ്ടു തവണ വെള്ളം ഒഴിച്ച് നനക്കണമെന്ന വ്യവസ്ഥ കോൺട്രാക്ടർ ലംഘിച്ചതിൽ പ്രതിക്ഷേധിച്ചാണ് ഗതാഗതം തടഞ്ഞത്. അസഹ്യമായ പൊടി മൂലം പരിസരവാസികൾ വലയാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു.
റോഡിനിരുവശവും നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന മേഖലയിൽ പൊടി പടലം മൂലം ശ്വാസ കോശ അസുഖങ്ങളും ചുമയും പടർന്നു പിടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപെട്ടു. കുട്ടികൾ അടക്കം നിരവധി പേർ ആശുപത്രികളിലുമാണ്. ഈ സാഹചര്യത്തിലാണ് ഗതാഗതം തടഞ്ഞത്.
പുന്നമറ്റം മേഖലയിൽ ഒരു കിലൊമീറ്റർ റോഡ് പൂർണമായി കോൺക്രീറ്റ് ചെയ്യുന്നതിന്റ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി ടാർ വെട്ടി പൊളിച്ചിട്ടിരിക്കുകയാണ്. ഇത് മൂലമാണ് പൊടിശല്യം രൂക്ഷമായിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് ആരംഭിച്ച കക്കടാശേരി - കാളിയാർ റോഡിന്റ അവസാന ഭാഗത്തെനിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 67.91-കോടിരൂപ ചിലവിൽ ബി.എം ആന്റ്ബി.സി. നിലവാരത്തിലാണ് ആറ് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇടുക്കിയില്‍ എത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.