മീനിൽനിന്ന് ഭക്ഷ്യ വിഷബാധ: രണ്ട് കുട്ടികൾ ചികിത്സതേടി
text_fieldsമൂവാറ്റുപുഴ: ഭക്ഷ്യ വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ മത്സ്യ വിൽപനശാലയിൽനിന്ന് വാങ്ങിയ മീൻ കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ വാങ്ങിയ കരിമീൻ കഴിച്ചതാണ് ഭക്ഷ്യ വിഷബാധക്ക് കാരണമെന്ന് കുടുംബങ്ങൾ പറഞ്ഞു.
ഒരേ സമയത്തുതന്നെ മത്സ്യം വാങ്ങിയവരുടെ കുടുംബത്തിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പഴകിയ മത്സ്യം വിൽപന നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് മൂവാറ്റുപുഴ മേഖലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മൂവാറ്റുപുഴ മീൻ മാർക്കറ്റിലും മത്സ്യ വിൽപന സ്റ്റാളുകളിലും പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം മത്സ്യവിപണ കേന്ദ്രങ്ങളിൽനിന്ന് വിൽപന നടത്തിയ മീൻ വാങ്ങി പാചകം ചെയ്തവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ മൂവാറ്റുപുഴ മാർക്കറ്റിൽനിന്നും രാസവസ്തുക്കൾ ചേർത്ത മത്സ്യം വിൽപന നടത്തിയിട്ടില്ലെന്ന് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.