കൊയ്ത്ത് മുടങ്ങി; മുടവൂർ പാടത്ത് നെല്ല് നശിക്കുന്നു
text_fieldsമൂവാറ്റുപുഴ: നൂറുമേനി വിളഞ്ഞിട്ടും കൊയ്തെടുക്കാൻ തയാറാകാതിരുന്നതോടെ മുടവൂർ പാടശേഖരത്തിലെ ടൺ കണക്കിന് നെല്ല് നശിക്കുന്നു. കുറച്ചുഭാഗം കൊയ്തെടുത്തിട്ടുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ തരിശുരഹിത മൂവാറ്റപുഴ പദ്ധതിയുടെ ഭാഗമായി കൃഷി ഇറക്കിയ 250 ഏക്കറോളം പാടശേഖരത്തിെല കൃഷിയാണ് നശിക്കുന്നത്.
25 വർഷത്തോളം കൃഷി ചെയ്യാതെ കിടന്ന മുടവൂർ പാടശേഖരം ലക്ഷങ്ങൾ ചെലവഴിച്ചാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. പാടത്ത് നൂറുമേനിയായിരുന്നു വിളവ്. അടുത്ത മൂന്നുവർഷത്തേക്ക് സ്ഥലം ഉടമകളുടെ സമ്മതപത്രം വാങ്ങിയാണ് കൃഷി ഇറക്കിയത്. മൂവാറ്റുപുഴ ബ്രാൻഡ് അരി വിപണിയിൽ എത്തിക്കുക എന്ന വിപുല ലക്ഷ്യത്തോടെ ആരംഭിച്ചതാണ് കൃഷി.
െതരഞ്ഞെടുപ്പുജോലിയും പ്രചാരണവും ഒക്കെയായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തിരക്കിലായതോടെ നെൽകൃഷിയുടെ കാര്യം മറന്നു. ഏക്കറുകണക്കിന് പാടെത്ത കൊയ്ത്ത് നടക്കാത്തതോടെ ടൺ കണക്കിന് നെല്ലാണ് നശിക്കുന്നത്.
പാടശേഖരത്തിലെ മുടവൂർ തോട് നവീകരണത്തിന് പായിപ്ര പഞ്ചായത്ത് നീക്കിെവച്ച 10 ലക്ഷം ഉൾപ്പെടെ 30 ലക്ഷം രൂപയാണ് കൃഷിക്ക് ചെലവഴിച്ചത്. കാടുകയറിയും മാലിന്യം നിറഞ്ഞും തോട് ഒഴുക്കില്ലാതെയും വരമ്പുകൾ നഷ്ടപ്പെട്ടും കിടന്ന അവസ്ഥയിലായിരുന്ന പാടശേഖരമാണ് മാസങ്ങൾ നീണ്ട പ്രയത്നങ്ങൾെക്കാടുവിൽ കൃഷിക്ക് അനുയോജ്യമാക്കിയത്.
കെയ്തെടുക്കാതെ നശിച്ച നെല്ലുൾപ്പെടെ 50 ലക്ഷം രൂപയുടെ നഷ്ടമാണ് പദ്ധതിമൂലം ഉണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. പാടം ഇപ്പോൾ കളയും പുല്ലും കാടും നിറഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.