പി.ടി. തോമസിന് അന്തിമോപചാരമർപ്പിക്കാൻ മൂവാറ്റുപുഴയിലെത്തിയത് വൻ ജനാവലി
text_fieldsമൂവാറ്റുപുഴ: കോൺഗ്രസ് നേതാവ് പി.ടി. തോമസിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത് നൂറുകണക്കിനാളുകൾ. പുലർച്ച മുതൽ കാത്തുനിന്നാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ ജനനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. പുലർച്ച 4.30ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തിച്ചേരുമെന്ന അറിയിപ്പിനെത്തുടർന്ന് നാലുമണി മുതൽ തന്നെ പ്രവർത്തകർ മൂവാറ്റുപുഴ ടൗൺഹാളിലേക്ക് വന്നുതുടങ്ങിയിരുന്നു. എന്നാൽ, 8.45നാണ് വിലാപയാത്ര എത്തിയത്.
കോതമംഗലം, പെരുമ്പാവൂർ പ്രദേശങ്ങളിൽനിന്ന് അടക്കം നിരവധിപേർ പി.ടി. തോമസിെൻറ ഭൗതികശരീരം ഒരുനോക്ക് കാണാനായി എത്തിച്ചേർന്നിരുന്നു. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ, വി.ടി. ബൽറാം, മുനിസിപ്പൽ ചെയർമാൻമാരായ പി.പി. എൽദോസ്, ടി.എം. സക്കീർ ഹുസൈൻ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളായ എ. മുഹമ്മദ് ബഷീർ, അഡ്വ.കെ.എം. സലിം, കെ.എം. അബ്ദുൽ മജീദ്, പി.പി. ഉതുപ്പാൻ, കെ.പി. ബാബു, മേരി ജോർജ്, പി.എസ്. സലിം, ജോസ് പെരുമ്പിള്ളിൽ, ജോയി മാളിയേക്കൽ, പി.എ. ബഷീർ, എം.എം. സീതി, കെ.എച്ച്. സിദ്ദീഖ്, ഡോളി കുര്യാക്കോസ്, സിനി ജോർജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, മുനിസിപ്പൽ വൈസ് ചെയർമാൻ സിനി ബിജു, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡൻറുമാരായ മാത്യൂസ് വർക്കി, ജോളിമോൻ ചൂണ്ടയിൽ, ആൻസി ജോസ്, എൻ.എം. ജോസഫ് തുടങ്ങി നിരവധി നേതാക്കളും അന്തിമോപചാരമർപ്പിക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.