Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമൂവാറ്റുപുഴയിൽ ഹയർ...

മൂവാറ്റുപുഴയിൽ ഹയർ സെക്കൻഡറി പ്രതിഭകൾക്ക്​ മാധ്യമത്തിന്‍റെ ആദരം നാളെ

text_fields
bookmark_border
മൂവാറ്റുപുഴയിൽ ഹയർ സെക്കൻഡറി പ്രതിഭകൾക്ക്​ മാധ്യമത്തിന്‍റെ ആദരം നാളെ
cancel

മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ​നി​ന്ന്​​ സം​സ്ഥാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ്പൂ​ർ​ണ വി​ജ​യം കൊ​യ്ത സ്കൂ​ളു​ക​ൾ​ക്കും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ‘മാ​ധ്യ​മ’​വും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ വി​ദ്യാ​ഭാ​ര​തി ഗ്രൂ​പ്​ ഓ​ഫ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സും ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന ‘പ്ര​തി​ഭ​ക​ൾ​ക്ക്​ ആ​ദ​രം’ ശ​നി​യാ​ഴ്ച മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി.

രാ​വി​ലെ 9.30 മു​ത​ൽ ര​ജി​സ്​​​​ട്രേ​ഷ​ൻ. 10ന്​ ​ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ആ​ന്‍റ​ണി ജോ​ൺ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഉ​ല്ലാ​സ്​ തോ​മ​സ്, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ജോ​സ്​ അ​ഗ​സ്റ്റി​ൻ, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ്​ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. മാ​ധ്യ​മം റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ സെ​മി​നാ​റി​ന്​ എ​റ​ണാ​കു​ളം റൂ​റ​ൽ നാ​ർ​കോ​ട്ടി​ക്​​ സെ​ൽ ഫാ​ക്ക​ൽ​റ്റി പി.​എ​സ്. മു​ഹ​മ്മ​ദ്​ അ​ഷ​റ​ഫ്​ നേ​തൃ​ത്വം ന​ൽ​കും. വി​ദ്യാ​ഭാ​ര​തി ഗ്രൂ​പ്​ ഓ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ എ​ൻ.​എ. മു​ഹ​മ്മ​ദ്​​കു​ട്ടി മു​ഖ്യ​​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​തോ​ടൊ​പ്പ​മു​ള്ള ക്യു.​ആ​ർ​ കോ​ഡ്​ സ്കാ​ൻ ചെ​യ്​​തോ ലി​ങ്ക്​ വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​പാ​ടി​യി​ലേ​ക്ക്​ പേ​ര്​ ര​ജി​സ്റ്റ​ർ ചെ​യ്യാം. http://forms.gle/a3EsnSoMtrmx8ZZw9 കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9895492775.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam daily
News Summary - Higher secondary talents will be honored by madhyamam
Next Story