ജെ.എസ്.എസ് ടി.കെ. സുരേഷ് കുമാർ വിഭാഗം സി.പി.എമ്മിലേക്ക്
text_fieldsമൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ ടി.കെ. സുരേഷ് കുമാർ നേതൃത്വം നൽകുന്ന ജെ.എസ്.എസ്. വിഭാഗം സി.പി.എമ്മിൽ ചേരുവാൻ തീരുമാനിച്ചു. 2014 മുതൽ എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്ന ജെ.എസ്.എസ്. ഗൗരിയമ്മയുടെ മരണശേഷം രണ്ടായി പിരിഞ്ഞെങ്കിലും ടി.കെ. സുരേഷ് വിഭാഗം ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുകയായിരുന്നു.
ലയന കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതോടെ അനൂകൂല തീരുമാനം ലഭിച്ചതായി നേതാക്കൾ അറിയിച്ചു. കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് തങ്ങൾ അഭിമാനത്തോടെ ഞങ്ങൾ കാണുകയാണ്.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സി.പി.എമ്മിൽ ചേരുന്നതെന്ന് ടി.കെ. സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറി ജോഷി മണപ്പുഴ, സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ബി. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി അനുരാജ് കളമശ്ശേരി, സംസ്ഥാന സമതി അംഗങ്ങളായ അഡ്വ. ദേവദാസ്, റ്റി.എൻ. സന്തോഷ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.