കക്കടാശ്ശേരി - കാളിയാർ റോഡ്; കോടികൾ മുടക്കി നവീകരിച്ചിട്ടും തകരാനാണ് വിധി
text_fieldsമൂവാറ്റുപുഴ: കോടികൾ മുടക്കി നവീകരിച്ച കക്കടാശ്ശേരി - കാളിയാർ റോഡിൽ അടിക്കടി കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകരുന്നു. മൂന്ന് മാസം മുമ്പ് നവീകരണം പൂർത്തിയായ റോഡിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ല. ഇതിനിടെയാണ് വ്യാപകമായി കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകരുന്നത് പതിവായിരിക്കുന്നത്.
കടുംപിടി, അഞ്ചൽപ്പെട്ടി, കക്കാട്ടൂർ കവല, കാലാമ്പൂർ പള്ളിത്താഴം എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടൽ അതി രൂക്ഷമാണ്. റോഡിന്റെ അന്തിമ ടാറിങിന് മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നങ്കിലും ജല അതോറിറ്റി അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരു കിലോമീറ്റർ റോഡ് 3.5 കോടി രൂപയോളം ചെലവഴിച്ചാണ് നിർമിച്ചത്.
ഉയർന്ന നിലവാരത്തിൽ നിർമിച്ച റോഡിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നത് റോഡിന്റെ തകർച്ചക്ക് വഴി വെച്ചിരിക്കുകയാണ്. 30ഓളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അധികൃതർക്ക് റോഡ് വികസന സമിതി നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.