കൊച്ചി - ധനുഷ്കോടി ദേശീയ പാത വികസനം; മൂവാറ്റുപുഴ ടൗൺ ഒഴിവാക്കി
text_fieldsമൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാത വികസനത്തിൽ നിന്ന് മൂവാറ്റുപുഴ ടൗണിനെ ഒഴിവാക്കി. നിര്‍ദിഷ്ട കടാതി -കാരക്കുന്നം -ബൈപാസിന്റ പേര് പറഞ്ഞാണ് നഗരസഭ പ്രദേശത്തെ ഒഴിവാക്കിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ കടാതി-കാരക്കുന്നം ബൈപാസിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ദേശീയ പാതയില്‍ മൂവാറ്റുപുഴ നെഹ്റു പാര്‍ക്ക് മുതല്‍ കക്കടാശേരി വരെയുളള ഭാഗത്ത് കാര്യമായ നവീകരണം നടത്തേണ്ടതില്ലെന്ന് എന്‍.എച്ച്. അധികൃതര്‍ തീരുമാനിച്ചതായാണ് സൂചന.എന്ന് വരും എന്ന് ഒരുറപ്പും ഇല്ലാത്ത ബൈപാസിന്റെ പേരില്‍ നഗര ഹൃദയ ഭാഗത്തെ റോഡ് നവീകരണം വേണ്ടെന്ന് വച്ചതോടെ മൂവാറ്റുപുഴയുടെ വികസന മുരടിപ്പിന് ആക്കം കൂടും. കുണ്ടന്നൂർ മുതല്‍ മൂന്നാര്‍ വരെ ദേശീയപാത വികസനത്തിന് 1208 കോടിയാണ് അനുവദിച്ചിരിക്കുന്നത്. നേര്യമംഗലത്ത് പുതിയ പാലത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നെഹ്റു പാര്‍ക്ക് മുതല്‍ കക്കടാശേരി വരെ റോഡിന്റെ സമഗ്ര നവീകരണം ആവശ്യമാണ്. കിഴുക്കാവില്‍, പെരുമറ്റം പാലങ്ങള്‍ വീതികൂട്ടി പുനര്നിർമിച്ചാലെ സുഗമമായി വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകു. ഇതോടൊപ്പം കീച്ചേരിപ്പടി ജങ്ഷന് വികസനവും അനിവാര്യമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ഇരു പാലങ്ങളും. കിഴുക്കാവില്‍ തോടിന് കുറുകെ എവറസ്റ്റ് ജങ്ഷനില്‍ തീര്‍ത്തിരിക്കുന്ന പാലത്തിന് കലുങ്കിന്റെ സ്വഭാവമാണ്. നഗരത്തിലെ വാണിജ്യ കേന്ദ്രത്തിലാണ് പാലമുളളത്. പ്രതിദിനം ചരക്ക് ലോറികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. പാലം താഴ്ന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ വര്‍ഷാവര്‍ഷം വെളളപ്പൊക്ക ഭീഷണിയുണ്ട്. പാലം വെളളത്തിനടിയിലാകുന്നതോടെ ഇതു വഴിയുളള ഗതാഗതവും നിലക്കും. എറണാകുളം, അങ്കമാലി, കോട്ടയം, പിറവം മേഖലകളില്‍ നിന്ന് മൂന്നാറിലേക്കും തമിഴ്നാട്ടിലേക്കും വാഹനങ്ങള്‍ കടന്നു പോകുന്നത് കീച്ചേരിപ്പടി ജങ്ഷനിലൂടെയാണ്. ഇവിടം ഒഴിവാക്കാന്‍ ബൈപാസുകളോ സമാന്തര സംവിധാനങ്ങളോ ഇല്ല. നിരവധി വ്യാപര വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. കീച്ചേരിപ്പടി ജങ്ഷനുംവികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഈ ഭാഗത്തെ കൈയേറ്റങ്ങള്‍ ഒഴിവാക്കി ഭൂമി വീണ്ടെടുത്ത് ജങ്ഷന് വികസിപ്പിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.