Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകൂത്താട്ടുകുളം...

കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി

text_fields
bookmark_border
court
cancel

മൂ​വാ​റ്റു​പു​ഴ: കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​രം അ​ബൂ​രി ആ​ന​ന്ദ ഭ​വ​ൻ വീ​ട്ടി​ൽ ബി​നു എ​ന്ന രാ​ധാ​കൃ​ഷ്ണ​നെ (47) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​യാ​യ നാ​ഗാ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ക​ണ്ടെ​ത്തി​യ​ത്.

2023 മേ​യ് 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര​ണ​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​നും പ്ര​തി നാ​ഗാ​ർ​ജു​ന​നും ക​രി​മ്പ​ന ഭാ​ഗ​ത്തു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. പ്ര​തി കി​ട​പ്പു​മു​റി​യോ​ടൊ​പ്പം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ശു​ചി​മു​റി മ​ര​ണ​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​യി​രു​ന്നു കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്.

പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​നും മ​ദ്യ​പി​ച്ച് വ​ഴ​ക്കു കൂ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​രോ​ധ​വും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യി. മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​നെ പ്ര​തി ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് പ​ല ത​വ​ണ ആ​ഞ്ഞ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ​ന്ദ്ര രാ​ജ് അ​ന്വേ​ഷി​ച്ച കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ജെ. നോ​ബി​ളാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്.​ജ്യോ​തി​കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtKoothattukulam Karimbana murder
News Summary - Koothattukulam Karimbana murder: Court finds accused guilty
Next Story